INDIALATEST NEWS

സർക്കാർ ഉദ്യോഗങ്ങളിലേക്കുള്ള നിയമന നടപടികള്‍ ഉദ്യോഗാർഥികളെ മുൻകൂട്ടി അറിയിക്കണം: സുപ്രീം കോടതി

സർക്കാർ ഉദ്യോഗങ്ങളിലേക്കുള്ള നിയമന നടപടികള്‍ ഉദ്യോഗാർഥികളെ മുൻകൂട്ടി അറിയിക്കണം: സുപ്രീം കോടതി – Supreme Court Champions Transparency in Government Job Recruitments | Latest News | Manorama Online

സർക്കാർ ഉദ്യോഗങ്ങളിലേക്കുള്ള നിയമന നടപടികള്‍ ഉദ്യോഗാർഥികളെ മുൻകൂട്ടി അറിയിക്കണം: സുപ്രീം കോടതി

ഓൺലൈൻ ഡെസ്ക്

Published: November 07 , 2024 04:33 PM IST

1 minute Read

ന്യൂഡൽഹി∙ സർക്കാർ ഉദ്യോഗങ്ങളിലേക്കുള്ള നിയമന നടപടികള്‍ ഉദ്യോഗാർഥികളെ നിയമന ഏജന്‍സി മുന്‍കൂട്ടി അറിയിക്കണമെന്ന് സുപ്രീം കോടതി. നിയമന നടപടികള്‍ ആരംഭിച്ച ശേഷം നിയമന ഏജൻസികൾക്ക് മാനദണ്ഡങ്ങള്‍ മാറ്റാനാവില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി. നിയമം അനുവദിക്കുന്നില്ലെങ്കില്‍ മാനദണ്ഡങ്ങള്‍ ഇടയ്ക്ക് വച്ച് തിരുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു.

നിയമന നടപടികൾക്കായി പരസ്യത്തിൽ നൽകിയ മാനദണ്ഡം പാതിവഴിയിൽ തിരുത്തരുതെന്നും സുപ്രീം കോടതി പറഞ്ഞു. നിയമന ഏജന്‍സി ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നതും ഭരണഘടനാ വിരുദ്ധമാണ്. നിയമനം സുതാര്യമായും വിവേചനരഹിതമായുമായിരിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു.

English Summary:
Supreme Court Champions Transparency in Government Job Recruitments

mo-news-common-latestnews mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 5fsfkgrtj5r2kk4ttl0ovmuusp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-judiciary-supremecourt facebook-work-employer


Source link

Related Articles

Back to top button