WORLD
‘ഗംഭീര മനുഷ്യൻ, ലോകമൊട്ടാകെ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു’; മോദിയെ പുകഴ്ത്തി ട്രംപ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ട്രംപിനെ ബുധനാഴ്ച ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ച വിവരം മോദി എക്‌സിലൂടെ അറിയിച്ചിരുന്നു. മോദിയുമായുള്ള ഈ സംഭാഷണത്തിലാണ് ട്രംപ്, ഇന്ത്യയെയും മോദിയേയും കുറിച്ച് പറഞ്ഞതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പറയുന്നു. ഇന്ത്യ ഒരു ഗംഭീര രാജ്യമാണെന്നും നരേന്ദ്രമോദി ഒരു ഗംഭീര മനുഷ്യനാണെന്നും ട്രംപ് സംഭാഷണത്തിൽ പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ചശേഷം തന്നെ ആദ്യം വിളിച്ച ലോകനേതാക്കളില്‍ ഒരാള്‍ നരേന്ദ്രമോദിയാണെന്നും ലോകമൊട്ടാകെ മോദിയെ ഇഷ്ടപ്പെടുന്നെന്നും ട്രംപ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
Source link