കേരളത്തിലെ പൊതുവിതരണം രാജ്യത്തിന് മാതൃക: മന്ത്രി ജി.ആർ. അനിൽ
കൊല്ലം: രാജ്യത്തിന് മാതൃകയായ പൊതുവിതരണമുള്ള സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്‌സ് ഫെഡറേഷൻ (കെ.സി.എസ്.ഒ.എഫ്) 11-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ 100 ശതമാനം കുടുംബങ്ങളും പൊതുവിതരണ സമ്പ്രദായത്തിന്റെ പരിധിയിൽ ഉൾപ്പെടും. 80- 85 ശതമാനം ആളുകൾ കൃത്യമായി റേഷൻ കടകളിലെത്തി സാധനങ്ങൾ വാങ്ങുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സമ്മേളനത്തിൽ കെ.സി.എസ്.ഒ.എഫ് സംസ്ഥാന പ്രസിഡന്റ് ടി.ആർ. ബിനിൽകുമാർ അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്. സുപാൽ എം.എൽ.എ,
ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ, ജനറൽ സെക്രട്ടറി ആർ. രാജീവ്കുമാർ, സംസ്ഥാന സെക്രട്ടറി ആർ.വി. സതീഷ് കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.കെ. സൗമ്യകുമാരി, പി.ആർ. റോഷൻ, സ്വാഗതസംഘം ചെയർമാൻ അഡ്വ. പി.എസ്. സുപാൽ എംഎൽഎ, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, സ്വാഗത സംഘം ജനറൽ കൺവീനർ എ. ഹുസൈൻ, ജോയിന്റ് കൗൺസിൽ ചെയർമാൻ കെ.പി. ഗോപകുമാർ, ജോയിന്റ് കൗൺസിൽ വൈസ് ചെയർപേഴ്സൺ എം.എസ്. സുഗൈത കുമാരി, വൈസ് ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.എൻ. പ്രജിത, സി. മനോജ് കുമാർ, ജില്ലാ പ്രസിഡന്റ് സതീഷ് കെ.ഡാനിയൽ, കെ.ടി. വിനോദ്, കെ.സി.എസ.ഒ.എഫ് സെക്രട്ടേറിയറ്റ് അംഗം ടി. സഹീർ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ
കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളായി ആർ.വി. സതീഷ്‌കുമാർ (പ്രസിഡന്റ്), കെ.എസ് സതീഷ് കുമാർ, ഗിരീഷ് ചന്ദ്രൻ നായർ, വിനോദ് ആലത്തിയൂർ (വൈസ് പ്രസിഡന്റുമാർ), ആർ. രാജീവ് കുമാർ (ജനറൽ സെക്രട്ടറി),
കെ.വിനോദ്, ജി.ബീനാ ഭദ്രൻ, ടി.എം. വിജീഷ് (സെക്രട്ടറിമാർ), സജി കുമാർ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
റേഷൻ മസ്റ്ററിംഗ് നവംബർ അഞ്ച്
വരെ നീട്ടി: മന്ത്രി അനിൽ
കൊല്ലം: സംസ്ഥാനത്ത് മുൻഗണന റേഷൻ കാർഡുകാർക്കുള്ള മസ്റ്ററിംഗ് സമയപരിധി നവംബർ അഞ്ച് വരെ നീട്ടിയതായി മന്ത്രി ജി. ആർ. അനിൽ പറഞ്ഞു. രാജ്യത്ത് മികച്ച രീതിയിൽ മസ്റ്ററിംഗ് നടത്തിയ അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. മുൻഗണനാ കാർഡുകളിലുള്ള 84 ശതമാനം ആളുകൾ ഇതിനോടകം മസ്റ്ററിംഗ് പൂർത്തിയാക്കി. രണ്ട് മുതൽ 12 വയസ് വരെയുള്ള കുട്ടികളുടെ ആധാർ പരിശോധനയിൽ കൃത്യത ഇല്ലാത്ത സാഹചര്യം ഇപ്പോഴുണ്ട്. വിദ്യാർത്ഥികൾ ഉൾപ്പടെ പത്ത് ലക്ഷത്തോളം പേർക്കാണ് ആധാർ വിഷയമായത്.
ആധാറിലെ പോരായ്മകൾ പരിഹരിച്ചാൽ മസ്റ്ററിംഗിൽ പങ്കാളികളാക്കാനാകും. കിടപ്പ് രോഗികൾക്കും മറ്റുമായി ഐറിസ് സ്കാനർ ഉപയോഗിച്ച് മസ്റ്ററിംഗ് നടത്തുന്നുണ്ട്. നവംബർ അഞ്ചിനകം മസ്റ്ററിംഗ് ചെയ്യാനായില്ലെങ്കിലും വിദേശത്ത് ജോലിചെയ്യുന്നവരെയും അന്യസംസ്ഥാനങ്ങളിൽ മുൻഗണനാ ലിസ്റ്റിൽപ്പെട്ടവരെയും ഒഴിവാക്കില്ല. ഇവർക്ക് ഭക്ഷ്യധാന്യം ലഭിക്കില്ലെന്നത് വ്യാജപ്രചാരണമാണ്. നവംബർ അഞ്ചിനു ശേഷം ബാക്കിവരുന്നവർക്ക് വേണ്ടി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Source link