KERALAMLATEST NEWS

നാട് മാലിന്യമുക്തമാകണം: ഉത്തരങ്ങൾ തേടി കുട്ടികളുടെ ഹരിതസഭ

തിരുവനന്തപുരം: സംസ്ഥാനം മാലിന്യമുക്തമാകുന്നതിന് തടസം നിൽക്കുന്ന പ്രശ്നങ്ങൾ കണ്ടെത്തി പരിഹാരമാർഗങ്ങൾ തേടാൻ കുട്ടികളുടെ ഹരിതസഭ. തദ്ദേശവകുപ്പിന് കീഴിലുള്ള മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായാണ് ‘ കുട്ടികളുടെ ഹരിതസഭ’ പദ്ധതി നടപ്പിലാക്കുന്നത്. ഓരോ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കുന്ന അഞ്ചു മുതൽ പത്തുവരെയുള്ള കുട്ടികൾ വീടുകളിലും നാട്ടിലും മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കണ്ടെത്തി ഫോട്ടോയും വീഡിയോയും ശേഖരിക്കും. നവംബർ 14ന് തദ്ദേശസ്ഥാപനങ്ങളിൽ നടക്കുന്ന ചർച്ചയിൽ ചോദ്യങ്ങൾ ഉന്നയിക്കും. പ്രശ്നത്തിൽ എത്ര നാളിനുള്ളിൽ പരിഹാരമെടുക്കുമെന്ന് ജനപ്രതിനിധികൾ വ്യക്തമാക്കണം. ചർച്ചയിൽ കൈക്കൊണ്ട നടപടികൾ അടുത്ത ശിശുദിനത്തിൽ തദ്ദേശസ്ഥാപനങ്ങൾ റിപ്പോർട്ടായി അവതരിപ്പിക്കണം.

സംസ്ഥാനത്താകെ രണ്ടു ലക്ഷത്തിലേറെ കുട്ടികൾ ഇക്കുറി ഹരിതസഭയിൽ പങ്കെടുക്കും. ഒരു തദ്ദേശസ്ഥാപനത്തിൽ ഒരു ഹരിതസഭയെങ്കിലും ഉണ്ടാവണം. പ്ലസ്‌വൺ, പ്ലസ്‌ടു വിദ്യാർത്ഥികൾക്കാണ് മുൻഗണന. കഴിഞ്ഞവർഷമാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിച്ചത്. 918 ഹരിതസഭകളാണ് കൂടിയത്.

വെ​ടി​ക്കെ​ട്ട്,​ ​ട്രെ​യി​ന​പ​ക​ടം:
മ​രി​ച്ച​വ​ർ​ക്ക് ​ധ​ന​സ​ഹാ​യം

തി​രു​വ​ന​ന്ത​പു​രം​:​ ​കാ​സ​ർ​കോ​ട് ​നീ​ലേ​ശ്വ​രം​ ​അ​ഞ്ഞൂ​റ്റ​മ്പ​ലം​ ​വീ​ര​ർ​കാ​വ് ​ഭ​ഗ​വ​തി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ക​ളി​യാ​ട്ട​ത്തി​നി​ടെ​ ​പ​ട​ക്ക​ശേ​ഖ​ര​ത്തി​ന് ​തീ​പി​ടി​ച്ചു​ണ്ടാ​യ​ ​അ​പ​ക​ട​ത്തി​ൽ​ ​മ​രി​ച്ച​ ​നാ​ലു​പേ​രു​ടെ​യും​ ​ആ​ശ്രി​ത​ർ​ക്ക് ​സം​സ്ഥാ​ന​ ​ദു​ര​ന്ത​ ​പ്ര​തി​ക​ര​ണ​നി​ധി​യി​ൽ​ ​നി​ന്ന് 4​ ​ല​ക്ഷം​ ​രൂ​പ​ ​വീ​തം​ ​അ​നു​വ​ദി​ക്കാ​ൻ​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.
ഷൊ​ർ​ണ്ണൂ​ർ​ ​റെ​യി​ൽ​വേ​ ​പാ​ല​ത്തി​ൽ​ ​ശു​ചീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ​ ​ട്രെ​യി​ൻ​ ​ത​ട്ടി​ ​മ​രി​ച്ച​ ​നാ​ല് ​സേ​ലം​ ​സ്വ​ദേ​ശി​ക​ളു​ടെ​ ​ആ​ശ്രി​ത​ർ​ക്ക് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ൽ​ ​നി​ന്ന് 3​ ​ല​ക്ഷം​ ​രൂ​പ​ ​വീ​തം​ ​അ​നു​വ​ദി​ക്കും.​ ​ത​മി​ഴ്നാ​ട് ​സ​ർ​ക്കാ​ർ​ ​മൂ​ന്നു​ല​ക്ഷം​ ​വീ​ത​വും​ ​റെ​യി​ൽ​വേ​ ​ഒ​രു​ല​ക്ഷം​ ​വീ​ത​വും​ ​ഇ​വ​ർ​ക്ക് ​സ​ഹാ​യ​ധ​നം​ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.


Source link

Related Articles

Back to top button