‘കൺഗ്രാജ്വലേഷൻസ് മൈ ഫ്രണ്ട്’; ട്രംപിന് ആശംസയുമായി മോദി, ആഘോഷം വാരാണസിയിലും
കൺഗ്രാജ്വലേഷൻസ് മൈ ഫ്രണ്ട്: ട്രംപിന് ആശംസയുമായി മോദി, ആഘോഷം വാരാണസിയിലും – Narendra Modi Congratulates Donald Trump | US Election Results | Manorama Online | Malayalam News | Manorama Newsകൺഗ്രാജ്വലേഷൻസ് മൈ ഫ്രണ്ട്: ട്രംപിന് ആശംസയുമായി മോദി, ആഘോഷം വാരാണസിയിലും – Narendra Modi Congratulates Donald Trump | US Election Results | Manorama Online | Malayalam News | Manorama News
‘കൺഗ്രാജ്വലേഷൻസ് മൈ ഫ്രണ്ട്’; ട്രംപിന് ആശംസയുമായി മോദി, ആഘോഷം വാരാണസിയിലും
ഓൺലൈൻ ഡെസ്ക്
Published: November 06 , 2024 05:06 PM IST
1 minute Read
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും (File Photo by Prakash SINGH / AFP )
ന്യൂഡൽഹി∙ അധികാരത്തിലേക്ക് ഡോണൾഡ് ട്രംപാണെന്ന ഉറപ്പിച്ചതിനുപിന്നാലെ ആശംസകളുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപിനെ സുഹൃത്തെന്ന് അഭിസംബോധന ചെയ്താണ് മോദി എക്സിലെ കുറിപ്പിലൂടെ ആശംസ അറിയിച്ചിരിക്കുന്നത്.
Heartiest congratulations my friend @realDonaldTrump on your historic election victory. As you build on the successes of your previous term, I look forward to renewing our collaboration to further strengthen the India-US Comprehensive Global and Strategic Partnership. Together,… pic.twitter.com/u5hKPeJ3SY— Narendra Modi (@narendramodi) November 6, 2024
‘‘കഴിഞ്ഞ പ്രസിഡന്റ് കാലത്തെ വിജയങ്ങളിന്മേൽ പുതിയത് കെട്ടിപ്പടുക്കാൻ ശ്രമിക്കുമ്പോൾ ഇന്ത്യ – യുഎസ് എന്ന സമഗ്ര, തന്ത്രപ്രധാന സഖ്യം കുറച്ചുകൂടി ശക്തിപ്പെടുത്താനാകുമെന്നു പ്രതീക്ഷിക്കുന്നു. നമ്മുടെ ജനങ്ങൾക്കും ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കുമായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം’’ – മോദി കുറിച്ചു.
അതേസമയം, ട്രംപിന്റെ വിജയം ഇന്ത്യയിലും ആഘോഷിക്കുകയാണ്. യുപി വാരാണസിയിൽ പടക്കം പൊട്ടിച്ചും ബാൻഡ് കൊട്ടിയും ട്രംപിന്റെ ജയം ആഘോഷിച്ചു. സമൂഹമാധ്യമങ്ങളിലും ട്രംപിന്റെ വിജയം ഇന്ത്യക്കാർ ആഘോഷിക്കുന്നുണ്ട്.
അതിനിടെ, എതിർസ്ഥാനാർഥിയും യുഎസ് വൈസ് പ്രസിഡന്റുമായ കമല ഹാരിസിന്റെ അമ്മയുടെ നാടായ തമിഴ്നാട്ടിലെ തുളസേന്ദ്രപുരത്ത് ആഘോഷങ്ങൾ നിർത്തിവച്ചു. കമല ജയിക്കുകയാണെങ്കിൽ പടക്കങ്ങൾ പൊട്ടിക്കാനും ക്ഷേത്രത്തിൽ പ്രാർഥനകൾ നടത്താനും തയാറായിരിക്കുകയായിരുന്നു നാട്ടുകാർ. നിരാശയുണ്ടെന്ന് നാട്ടുകാർ പ്രതികരിച്ചു.
English Summary:
Indian PM Modi congratulates his “friend” Donald Trump on his election victory, sparking celebrations in Varanasi. Meanwhile, Kamala Harris’s ancestral village expresses disappointment.
mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-narendramodi mo-politics-leaders-internationalleaders-kamalaharris 7l5ic2c0j3g3ud2m426npo3qu6 mo-politics-leaders-internationalleaders-donaldtrump