KERALAM

വരുന്നു, ഹൈടെക് ഇ.വി ചാർജിംഗ് കേന്ദ്രങ്ങൾ ,​ കെ.എസ്.ഇ.ബി പദ്ധതി


ടേക്ക് എ ബ്രേക്ക് മാതൃക

തിരുവനന്തപുരം: ദേശീയപാതയിൽ ‘ടേക്ക് എ ബ്രേക്ക്’ മാതൃകയിൽ ഹൈടെക് ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങി കെ.എസ്.ഇ.ബി. ദീർഘദൂര യാത്രക്കാരെക്കൂടി ലക്ഷ്യമിട്ടാണിത്. 1000ചതുരശ്രഅടി സ്ഥലത്ത് സ്ഥാപിക്കുന്ന കേന്ദ്രങ്ങളിൽ അതിവേഗ ചാർജിംഗ് സംവിധാനം കൂടാതെ വിശ്രമിക്കാനുള്ള സൗകര്യം, കോഫി ഷോപ്പ്, വാഷ്റൂം, റെസ്റ്റോറന്റ്- ബേക്കറി, മൊബൈൽ ചാർജിംഗ്, വൈ ഫൈ, ഇന്റർനെറ്റ് സൗകര്യമടക്കമുണ്ടാകും.

കെ.എസ്.ഇ.ബി സ്വന്തമായും ഫ്രാഞ്ചൈസി മുഖേനയുമാകും നടപ്പാക്കുക. ഫ്രാഞ്ചൈസിക്ക് താത്പര്യമുള്ളവർക്ക് അനർട്ട് മുഖേന സാമ്പത്തിക സഹായം ലഭ്യമാക്കും. രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖല വൈദ്യുതി വിതരണ കമ്പനി ഇത്തരമൊരു സംവിധാനം തുടങ്ങുന്നത്. പോൾ മൗണ്ടിംഗ് ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷൻ എന്ന നവീന ആശയത്തിനു പിന്നാലെയാണ് ഇതും.

2030ഒാടെ സംസ്ഥാനത്ത് ഇ- വാഹനങ്ങളുടെ എണ്ണം 15 ലക്ഷത്തിലെത്തുമെന്നാണ് റിപ്പോർട്ട്. കിലോമീറ്ററിന് 1.5 കിലോവാട്ട് വൈദ്യുതിയാണ് ഇ-വാഹനങ്ങൾക്ക് ശരാശരി വേണ്ടത്. അങ്ങനെയെങ്കിൽ വർഷത്തിൽ 270 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗിക്കേണ്ടിവരും. അതുകൂടി മുന്നിൽകണ്ടാണ് ഹൈടെക് കേന്ദ്രങ്ങൾ കൂടി തുടങ്ങുന്നത്.

ആഗോള കമ്പനിയുടെ സഹകരണം

ഇ.വി ചാർജിംഗ് സൗകര്യം വിപുലമാക്കുന്നതിന് കാർബൺരഹിത വൈദ്യുത നിർമ്മാണമടക്കമുള്ള മേഖലയിൽ പ്രവർത്തിക്കുന്ന ആഗോള കമ്പനിയായ റോക്കി മൗണ്ടൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ആർ.എം.ഐ) സഹകരണമുണ്ടാകും. താത്പര്യമുണ്ടെന്ന് ആഗസ്റ്റിൽ കമ്പനിയുടെ ഇന്ത്യൻഘടകം കെ.എസ്.ഇ.ബിക്ക് കത്തുനൽകിയിരുന്നു.

നിലവിലെ കേന്ദ്രങ്ങൾ

പോൾ മൗണ്ടിംഗ് ചാർജിംഗ് സ്റ്റേഷനുകൾ………………… 1169

സ്വകാര്യ ചാർജിംഗ് സ്റ്റേഷനുകൾ………………………………..485

ആകെ………………………………………………………………………… 1654

സംസ്ഥാനത്തുള്ള

ഇ- വാഹനങ്ങൾ

1,38,014

ഇരുചക്രവാഹനങ്ങൾ

21,795

കാറുകൾ

11,468

ഒാട്ടോറിക്ഷകൾ

1,71,277

ആകെ ഇ-വാഹനങ്ങൾ


Source link

Related Articles

Back to top button