‘അമൽ ഡേവിസ്’ ഇനി മോഹൻലാലിനൊപ്പം; സത്യൻ അന്തിക്കാട് ചിത്രത്തിൽ മുഴുനീള വേഷം
മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയിൽ സംഗീത് പ്രതാപും. ‘പ്രേമലു’ എന്ന ചിത്രത്തിൽ അമൽ ഡേവിസായി എത്തി പ്രേക്ഷകരെ കീഴടക്കിയ സംഗീതിന്റെ കരിയറിലെ മറ്റൊരു പ്രധാനപ്പെട്ട പ്രോജക്ട് ആകും ഈ സത്യൻ അന്തിക്കാട് ചിത്രം. സിനിമയിൽ മുഴുനീള വേഷത്തിലാകും സംഗീത് എത്തുക.
‘‘മനസ്സിനക്കരെ എന്ന സിനിമ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു കുട്ടിയിൽ നിന്നും അദ്ദേഹത്തിന്റെ അടുത്ത യാത്രയിൽ ഒപ്പം ചേരുന്നതുവരെ. സത്യൻ അന്തിക്കാട്, സ്നേഹം മാത്രം. അഖിൽ സത്യനും അനൂപ് സത്യനും നന്ദി.’’–സത്യൻ അന്തിക്കാടിനും അഖില്‍ സത്യനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് സംഗീത് കുറിച്ചു.
ചിത്രത്തിന്റെ കഥയും സത്യൻ അന്തിക്കാടിന്റേതാണ്. ആശിർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിനു തിരക്കഥ എഴുതുന്നത് സോനു ടി.പി. ‘നൈറ്റ് കോൾ’ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനാണ് സോനു.
യുവ സംഗീതജ്ഞൻ ജസ്റ്റിൻ പ്രഭാകരനാണ് സംഗീതം. അതിരൻ, സൂഫിയും സുജാതയും എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ അനു മൂത്തേടത്ത് ആണ് ക്യാമറ. കൊച്ചി, പൂണൈ എന്നിവിടങ്ങളിലാകും ചിത്രീകരണം.
English Summary:
Mohanlal & Sathyan Anthikad Reunite! ‘Premalu’ Star Sangeeth Prathap Joins Stellar Cast
Source link