KERALAM

യു.എസ് പ്രസിഡന്റ് : ആദ്യ ഫലം ഇന്നറിയാം

വാഷിംഗ്ടൺ: മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപോ, വൈസ് പ്രസിഡന്റ് കമല ഹാരിസോ ? അടുത്ത യു.എസ് പ്രസിഡന്റ് ആരെന്ന ആദ്യ സൂചനകൾ ഇന്നറിയാം.

ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 4.30ന് ആരംഭിച്ച പോളിംഗ് ഇന്ന് രാവിലെ 9.30ന് (അലാസ്‌കയിൽ 11.30 ) അവസാനിക്കും. സമയമേഖലകൾ വ്യത്യസ്തമായതിനാൽ പല സംസ്ഥാനങ്ങളിലും പല സമയത്താണ് വോട്ടിംഗ്. പോളിംഗ് അവസാനിക്കുന്ന മുറയ്ക്ക് വോട്ടെണ്ണൽ തുടങ്ങും. കിഴക്കൻ സംസ്ഥാനങ്ങളിലെ ഫലം ആദ്യം എത്തും.

റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലയും തമ്മിൽ പോരാട്ടം ഇഞ്ചോടിഞ്ച് ആയതിനാൽ അന്തിമ ഫലപ്രഖ്യാപനം വൈകിയേക്കും. അരിസോണ, പെൻസിൽവേനിയ തുടങ്ങി ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങളിലെ ഫലം പ്രധാനമാണ്.

3 – 3 ടൈ ആയി

കമലയും ട്രംപും

അമേരിക്കയിലെ ആദ്യത്തെ വോട്ട് വടക്കൻ ന്യൂഹാംഷെയർ സംസ്ഥാനത്തെ ഡിക്‌സ്‌വിൽ നോച്ച് എന്ന കുഞ്ഞൻ ഗ്രാമത്തിലായിരുന്നു. ഇവിടെ രാവിലെ 10.30ന് തന്നെ (ഈസ്റ്റേൺ സമയം അർദ്ധരാത്രി) പോളിംഗ് തുടങ്ങി. 12 മിനിറ്റിൽ ഫലം വന്നു. ആകെയുള്ള 6 വോട്ടർമാരിൽ 3 വീതം ട്രംപിനും കമലയ്ക്കും വോട്ട് ചെയ്തു. 100ൽ താഴെ ജനസംഖ്യയുള്ള മുനിസിപ്പാലിറ്റികൾക്ക് അർദ്ധരാത്രി വോട്ടെടുപ്പ് നടത്താമെന്നാണ് ന്യൂഹാംഷെയറിലെ നിയമം. 2020ൽ വോട്ട് ചെയ്ത 5 പേരും ജോ ബൈഡനൊപ്പമായിരുന്നു.


Source link

Related Articles

Back to top button