ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ച് സുരക്ഷാസേന
ജമ്മുവിൽ സുരക്ഷാ സേനയുമായി വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു – Bandipora Encounter: Security Forces Neutralize Terrorist in Jammu & Kashmir | Latest News | Manorama Online
ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ച് സുരക്ഷാസേന
ഓൺലൈൻ ഡെസ്ക്
Published: November 05 , 2024 07:37 PM IST
1 minute Read
(Photo by TAUSEEF MUSTAFA / AFP)
ശ്രീനഗർ∙ ജമ്മു കശ്മീരിലെ ബന്ദിപ്പോറിൽ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചു. ഒരാഴ്ചയ്‌ക്കിടെ രണ്ടാം തവണയാണ് ജമ്മു കശ്മീരിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടാകുന്നത്.
ബന്ദിപ്പോറ ജില്ലയിലെ ചൂന്ത്പത്രി വനമേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്ന് സുരക്ഷാസേന ചൊവ്വാഴ്ച മേഖലയിൽ തിരച്ചിൽ ആരംഭിച്ചിരുന്നു. തിരച്ചിലിനിടെ സുരക്ഷാസേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
English Summary:
Bandipora Encounter: Security Forces Neutralize Terrorist in Jammu & Kashmir
mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list mo-crime-attack 40oksopiu7f7i7uq42v99dodk2-list mo-news-common-terrorists 578k3lqjuge803j89a8pvic9nk mo-news-world-countries-india-indianews mo-news-national-states-jammukashmir
Source link