KERALAM
സിദ്ദിഖ് കാപ്പന് ജാമ്യ വ്യവസ്ഥയിൽ ഇളവ്
ന്യൂഡൽഹി: യു.എ.പി.എ കേസിൽ പ്രതിയായ മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ എല്ലാ തിങ്കളാഴ്ചയും താമസിക്കുന്നയിടത്തെ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥ സുപ്രീംകോടതി ഒഴിവാക്കി. ഉത്തർപ്രദേശിലെ ഹാത്റസിൽ ദളിത് പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണിത്. കാപ്പന്റെ അപേക്ഷയിലാണ് ജസ്റ്റിസ് പി.എസ്. നരസിംഹ, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. എല്ലാ തിങ്കളാഴ്ചയും മലപ്പുറം വേങ്ങരയിലെ പൊലീസ് സ്റ്റേഷനിലെത്തിയാണ് കാപ്പൻ ഒപ്പുവച്ചിരുന്നത്.
Source link