WORLD

ക്ഷേത്രത്തിനു നേരെ ഖലിസ്താൻ ആക്രമണം: കാനഡയിൽ ഹിന്ദു വിഭാഗക്കാരുടെ വന്‍ പ്രതിഷേധം


ഓട്ടാവ: ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കാനഡയില്‍ ഹിന്ദു സമൂഹത്തിന്റെ പ്രതിഷേധം. ഹിന്ദു വിഭാഗത്തിൽപ്പെട്ട ആയിരത്തിലേറപ്പേരെടങ്ങുന്ന സംഘം ബ്രാംറ്റണില്‍ ആക്രമിക്കപ്പെട്ട ഹിന്ദു ക്ഷേത്രത്തിന് മുന്നില്‍ ഒത്തുകൂടിയാണ് പ്രതിഷേധിച്ചത്. അക്രമികളെ ശിക്ഷിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.കൊലിഷന്‍ ഓഫ് ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (സി.ഒ.എച്ച്.എന്‍.എ.- വടക്കേ അമേരിക്കയിലെ ഹിന്ദുക്കളുടെ കൂട്ടായ്മ) ആണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ഖലിസ്താന്‍ അനുകൂലികളെ പിന്തുണയ്ക്കുന്നതില്‍നിന്ന് കാനഡയിലെ രാഷ്ട്രീയക്കാരേയും നിയമപാലകരേയും പിന്തിരിപ്പിക്കാനാണ് ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. രാജ്യത്തെ ‘ഹിന്ദുഫോബിയ’ അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടേയും കാനഡയുടേയും പതാകയേന്തിയാണ് പ്രതിഷേധക്കാര്‍ എത്തിയത്.


Source link

Related Articles

Back to top button