സ്താനാർത്തി ശ്രീക്കുട്ടൻ ടീസർ
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത സ്താനാർത്തി ശ്രീക്കുട്ടൻ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്.യു.പി.സ്കൂൾ പഞ്ചാത്തലത്തിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന രണ്ട് കുട്ടികളെ കേന്ദ്രീകരിച്ച് അവതരിപ്പിക്കുന്ന ചിത്രത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ആത്മബന്ധമാണ് പ്രധാന പ്രമേയം. മുപ്പതിലധികം കുട്ടികൾ വേഷമിട്ടു.ജോണി ആന്റണി, ആനന്ദ് മന്മഥൻ, ഗംഗ മീര, ശ്രുതി സുരേഷ്, അജിഷ പ്രഭാകരൻ, കണ്ണൻ നായർ, ജിബിൻ ഗോപിനാഥ്, ശ്രീനാഥ് ബാബു എന്നിവരാണ് മറ്റ് താരങ്ങൾ.തിരക്കഥയും സംഭാഷണവും മുരളി കൃഷ്ണൻ, ആനന്ദ് മന്മഥൻ, കൈലാഷ് എസ് ഭവൻ, വിനേഷ് വിശ്വനാഥ് എന്നിവർ ചേർന്നാണ്.ഛായാഗ്രഹണം- അനൂപ് വി ഷൈലജ, ഗാനങ്ങൾ- വിനായക് ശശികുമാർ, മനു മഞ്ജിത്, അഹല്യ ഉണ്ണിക്കൃഷ്ണൻ, നിർമ്മൽ ജോവിയൽ,സംഗീതം/പശ്ചാത്തല സംഗീതം- പി എസ് ജയഹരി, എഡിറ്റിംഗ്- കൈലാഷ് എസ് ഭവൻ,
ബഡ്ജറ്റ് ലാബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷാന്ത് കെ. പിള്ളൈ, മുഹമ്മദ് റാഫി എം . എ എന്നിവർ ചേർന്നാണ് നിർമ്മാണം. ഈ മാസം പ്രദർശനത്തിന് എത്തും.പി.ആർ. ഒ- ശബരി.
Source link