തലയ്ക്കുപിടിച്ച താരാരാധന; ജാർഖണ്ഡിൽനിന്ന് മന്നത്തിന് മുന്നിൽ, കിങ് ഖാനെ കാണാൻ 95 ദിവസം
തലയ്ക്കുപിടിച്ച താരാരാധന; ജാർഖണ്ഡിൽനിന്ന് മന്നത്തിന് മുന്നിൽ, കിങ് ഖാനെ കാണാൻ 95 ദിവസം – Shahrukh Khan’s Fan Wait 95-Day Outside Mannat Ends in Heartwarming Birthday Meeting | Latest News | Manorama Online
തലയ്ക്കുപിടിച്ച താരാരാധന; ജാർഖണ്ഡിൽനിന്ന് മന്നത്തിന് മുന്നിൽ, കിങ് ഖാനെ കാണാൻ 95 ദിവസം
ഓൺലൈൻ ഡെസ്ക്
Published: November 04 , 2024 09:48 PM IST
Updated: November 04, 2024 09:54 PM IST
1 minute Read
ഷാരൂഖാൻ ആരാധകൻ ഷേർ മുഹമ്മദിനൊപ്പം (Photo:ANI)
മുംബൈ ∙ താരാരാധന തലയിൽ കയറിയാൽ എന്തുചെയ്യും? പ്രിയതാരത്തെ കാണാനായി എന്തും ചെയ്യാനുറച്ചാണു ജാർഖണ്ഡിൽനിന്നുള്ള ഷേർ മുഹമ്മദ് എന്ന ആരാധകൻ മുംബൈയിലേക്കു വന്നത്. ഒറ്റലക്ഷ്യമേ ഷേർ മുഹമ്മദിന് ഉണ്ടായിരുന്നുള്ളൂ, തന്റെ ആരാധനാപാത്രമായ ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാനെ നേരിട്ടൊന്നു കാണുക. എസ്ആർകെയെ കാണാനായി ഷേർ മുഹമ്മദ് കാത്തിരുന്നത് എത്രയെന്നോ? 95 ദിവസം!
ഷാറുഖിന്റെ വീടായ മന്നത്തിനു പുറത്താണു ഷേർ മുഹമ്മദ് കാത്തുനിന്നത്. 95 ദിവസവും മന്നത്തിന് പുറത്ത് പ്ലക്കാർഡുമായി ആവേശത്തോടെ വന്നുനിൽക്കും. ആ സ്നേഹം കണ്ടില്ലെന്നു വയ്ക്കാൻ ഷാറുഖിനായില്ല. കിങ് ഖാന്റെ 59-ാം ജന്മദിനത്തിൽ അദ്ദേഹത്തെ ആവോളം കാണാനുള്ള സുവർണാവസരമാണു ഷേർ മുഹമ്മദിനു ലഭിച്ചത്. ഷാറുഖിന്റെ ആരാധകരുടെ പേജിൽ ഷേർ മുഹമ്മദിനൊപ്പമുള്ള നടന്റെ ചിത്രം പോസ്റ്റ് ചെയ്തു.‘‘ജാർഖണ്ഡിൽനിന്ന് യാത്ര ചെയ്ത് 95 ദിവസത്തിലേറെ മന്നത്തിനു പുറത്തു കാണാൻ കാത്തിരുന്ന ആരാധകനെ കിങ് ഖാൻ ഒടുവിൽ കണ്ടുമുട്ടി. ആരാധകന്റെ സ്വപ്നം എസ്ആർകെ സാക്ഷാത്കരിച്ചു’’– എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്.
ഗ്രേ ടി-ഷർട്ടും വെള്ളി നെക്‌ലേസും ബ്രേസ്‌ലെറ്റുകളും കണ്ണടയും തൊപ്പിയും ധരിച്ചാണു ഷാറുഖ് എത്തിയത്. ഷേർ മുഹമ്മദിനു കൈകൊടുത്ത്, ചേർത്തുപിടിച്ചുള്ള ഷാറുഖിന്റെ ചിത്രം വൈറലായി. എല്ലാ വർഷത്തെയും പോലെ, ആരാധകരെ അഭിവാദ്യം ചെയ്യാൻ മന്നത്തിന്റെ ബാൽക്കണിയിലേക്കു താരം ഇറങ്ങിയില്ല. ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായുള്ള മീറ്റ് ആൻഡ് ഗ്രീറ്റിൽ പങ്കെടുത്ത് ആരാധകരുമായി സംവദിച്ചു. പുകവലി ശീലത്തെക്കുറിച്ച് പലപ്പോഴും സംസാരിച്ചിട്ടുള്ള എസ്ആർകെ, താൻ പുകവലി ഉപേക്ഷിച്ചതായും വെളിപ്പെടുത്തി.
English Summary:
Shahrukh Khan’s Fan Wait 95-Day Outside Mannat Ends in Heartwarming Birthday Meeting
mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-mumbainews mo-entertainment-movie-shahruhkhan 5ugj0mj0nq8bvn1rc347nnh343
Source link