ഒരുമിച്ചാല്‍ കലഹിയ്ക്കുന്ന നക്ഷത്രക്കാര്‍….
ജ്യോതിഷപ്രകാരം ഓരോരോ നക്ഷത്രങ്ങള്‍ക്കും പ്രത്യേകതകള്‍ ധാരാളമാണ്. 27 നക്ഷത്രങ്ങള്‍ക്കും പൊതുസ്വഭാവവും ഉണ്ട്. ചില നക്ഷത്രങ്ങള്‍ക്ക് നല്ലതും ചിലതിന് മോശവും സമ്മിശ്രഫലവുമെല്ലാം പറയുന്നു. വിവാഹത്തിന് പലരും നക്ഷത്രപ്പൊരുത്തം നോക്കാറുമുണ്ട്. ചേരാത്ത നക്ഷത്രങ്ങളെങ്കില് പ്രശ്നങ്ങളുണ്ടാകുമെന്നും പറയുന്നു. ജ്യോതിഷപ്രകാരം ചില നക്ഷത്രങ്ങള്‍ തമ്മില്‍ ചേരുന്നത് നല്ല ഫലം നല്കുന്നു. ചിലത് ചേരുന്നത് ദോഷവും. ചില നാളുകാര്‍ തമ്മില്‍ ചേര്‍ന്നാല്‍ കലഹമാണ് ഫലമെന്ന് ജ്യോതിഷം പറയുന്നു. ഒരുമിച്ചാല്‍ കലഹിയ്ക്കുന്ന ഇത്തരം നക്ഷത്രക്കാര്‍ ആരെല്ലാം എന്നറിയാം.അശ്വതിഇത്തരത്തില് ചേര്‍ക്കാന്‍ നല്ലതല്ലാത്ത നക്ഷത്രക്കാരാണ് അശ്വതിയും തൃക്കേട്ടയും. ഇവര്‍ ഒറ്റയ്ക്കൊറ്റക്ക് നല്ല ഫലം നല്‍കുമെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ കലഹമാണ് ഫലമായി പറയുന്നത്. പരസ്പരം അതുകൊണ്ടുതന്നെ ചേര്‍ക്കാന്‍ നല്ലതല്ലാത്ത നക്ഷത്രങ്ങളാണ് ഇവ.ഭരണിയും അനിഴവും ഇത്തരത്തില്‍ ചേര്‍ക്കാന്‍ നല്ലതല്ലാത്ത നക്ഷത്രങ്ങളാണ്. ഇവയും തമ്മില്‍ ചേര്‍ത്താല്‍ ഫലമായി പറയുന്നത് കലഹം തന്നെയാണ്.കാര്ത്തികകാര്ത്തികയും വിശാഖവും പരസ്പരം ചേര്‍ത്താല്‍ കലഹം ഫലമായി പറയുന്ന നക്ഷത്രങ്ങളാണ്.രോഹിണിയും ചോതിയുമാണ് ഈ ഗണത്തില്‍ പെടുന്ന അടുത്ത നക്ഷത്രങ്ങള്‍. ഇവയും തമ്മില്‍ ചേര്‍ന്നാല്‍ ഫലമായി പറയുന്നത് കലഹം തന്നെയാണ്.തിരുവോണം-തിരുവാതിര നക്ഷത്രങ്ങളും പരസ്പരം ചേര്‍ന്നാല്‍ കലഹം ഫലം പറയുന്ന നക്ഷത്രങ്ങളാണ്. പുണര്‍തവും ഉത്രാടവുമാണ് ഈ ഗണത്തില്‍ പെടുന്ന അടുത്ത നാളുകാര്‍. ഇവരും ഒരുമിച്ച് കഴിഞ്ഞാല്‍ കലഹം ഫലമായി പറയുന്നു.പൂയംപൂയം-പൂരാടം നക്ഷത്രക്കാരും പരസ്പരം ചേര്‍ന്നാല്‍ ഫലമായി പറയുന്നത് കലഹം തന്നെയാണ്. ഇതുപോലെയാണ് ആയില്യം-മൂലം നക്ഷത്രങ്ങളും. ഇവരും ഒരുമിച്ചാല്‍ കലഹമാണ് ഫലം. മകം-രേവതിയും ഇതില്‍ പെടുന്ന നക്ഷത്രക്കാരില്‍ പെടുന്നു. ഇവരും ഒരുമിച്ച് കഴിഞ്ഞാല്‍ കലഹം ഫലമായി പറയുന്ന അടുത്ത നക്ഷത്രങ്ങളാണ്.പൂരംപൂരം, ഉത്രട്ടാതി നക്ഷത്രങ്ങള്‍ ഈ ഗണത്തില്‍ പെടുന്ന അടുത്ത നക്ഷത്രങ്ങളാണ്. ഇതുപോലെയാണ് ഉത്രം, പൂരോരുട്ടാതി നക്ഷത്രക്കാരും. ഇവരും ഒരുമിച്ചാല്‍ കലഹത്തിന് സാധ്യതയുള്ള നക്ഷത്രക്കാരാണ്. അത്തം-ചതയം നക്ഷത്രങ്ങളും ഇതുപോലെ കലഹസാധ്യത പറയുന്ന നക്ഷത്രക്കാരാണ്. മകയിരം, ചിത്തിരയും ഇതുപോലെ കലഹിയ്ക്കാന്‍ സാധ്യതയുള്ള നക്ഷത്രക്കാരാണ്. ചിത്തിരയും അവിട്ടവും കലഹസാധ്യതയുള്ള മറ്റ് നക്ഷത്രക്കാരാണ്.
Source link