‘തെരി’ റീമേക്കുമായി അറ്റ്ലി; ടീസർ എത്തി; കീർത്തി സുരേഷിന്റെ ബോളിവുഡ് അരങ്ങേറ്റം
‘തെരി’ റീമേക്കുമായി അറ്റ്ലി; ടീസർ എത്തി; കീർത്തി സുരേഷിന്റെ ബോളിവുഡ് അരങ്ങേറ്റം | Baby John Teaser
‘തെരി’ റീമേക്കുമായി അറ്റ്ലി; ടീസർ എത്തി; കീർത്തി സുരേഷിന്റെ ബോളിവുഡ് അരങ്ങേറ്റം
മനോരമ ലേഖകൻ
Published: November 04 , 2024 11:19 AM IST
1 minute Read
വരുൺ ധവാൻ, കീർത്തി സുരേഷ്
വിജയ്–അറ്റ്‌ലി ചിത്രം ‘തെരി’ ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുന്നു. ‘ബേബി ജോൺ’ എന്നാണ് ഹിന്ദിയിൽ സിനിമയുടെ ടൈറ്റിൽ. വരുൺ ധവാൻ നായകനാകുന്ന ചിത്രം അറ്റ്ലിയാണ് നിർമിക്കുന്നത്. 2019 ൽ ജീവയെ നായകനാക്കി ‘കീ’ എന്ന ചിത്രമൊരുക്കിയ കലീസ് ആണ് ഈ ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത്.
‘തെരി’ സിനിമയുടെ അതേ ഫോർമാറ്റിലാണ് ഹിന്ദി റീമേക്കും ഒരുക്കിയിരിക്കുന്നതെന്ന് ടീസറിൽ നിന്നു വ്യക്തം. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും.
സമാന്തയും ആമി ജാക്സണുമായിരുന്നു ‘തെരി’യിലെ നായികമാർ. ഹിന്ദിയിലെത്തുമ്പോൾ സമാന്ത അവതരിപ്പിച്ച വേഷമാകും കീർത്തി പുനരവതരിപ്പിക്കുക. കീര്‍ത്തി സുരേഷിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്. ആമി ജാക്സൺ അവതരിപ്പിച്ച കഥാപാത്രമായി വാമിഖ ഗബ്ബി എത്തുന്നു. ജാക്ക് ഷ്റോഫ് ആണ് വില്ലൻ.
2016ൽ വിജയ്‌യെ നായകനാക്കി അറ്റ്‌ലി ഒരുക്കിയ ചിത്രമാണ് ‘തെരി’. വിജയ്കുമാർ എന്ന പൊലീസ് ഉദ്യോഗസ്ഥനായി വിജയ് എത്തിയ ചിത്രം ബോക്സ്ഓഫിസിലും വലിയ വിജയമായിരുന്നു.
English Summary:
Watch Baby John Teaser: Theri Hindi Remake
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-keerthisuresh cm22s8960nasf50ov2mlu1jp6 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-teasertrailer mo-entertainment-movie-varundhawan mo-entertainment-common-bollywoodnews
Source link