CINEMA

ഒടുവിൽ ആ നിർണായക തീരുമാനമെടുത്ത് ഷാറുഖ്; കയ്യടിച്ച് ആരാധകർ

ഒടുവിൽ ആ നിർണായക തീരുമാനമെടുത്ത് ഷാറുഖ്; കയ്യടിച്ച് ആരാധകർ | Shahrukh Khan Quit Smoking

ഒടുവിൽ ആ നിർണായക തീരുമാനമെടുത്ത് ഷാറുഖ്; കയ്യടിച്ച് ആരാധകർ

മനോരമ ലേഖകൻ

Published: November 04 , 2024 11:43 AM IST

1 minute Read

ഷാറുഖ് ഖാൻ

സി​ഗരറ്റ് വലിക്കുന്ന ശീലം പൂർണായി ഉപേക്ഷിച്ചതായി ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാൻ. നവംബർ രണ്ടിന് താരത്തിന്റെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാ​ഗമായി നടന്ന മീറ്റ് ആൻഡ് ഗ്രീറ്റിനിടെയായിരുന്നു പ്രഖ്യാപനം. നിറഞ്ഞ കയ്യടികളോടെയാണ്‌ നടന്റെ വാക്കുകളെ ആരാധകവൃന്ദം ഏറ്റെടുത്തത്. ഷാറുഖ് സംസാരിക്കുന്നതിന്റെയും ജനങ്ങള്‍ ആരവം മുഴക്കുന്നതിന്റെയും വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

‘‘ഒരു നല്ല കാര്യം പറയാനുണ്ട്. ഞാനിപ്പോള്‍ പുകവലിക്കുന്നില്ല. പുകവലി ഉപേക്ഷിച്ചാല്‍ ശ്വാസമെടുക്കുന്നതിലെ ബുദ്ധിമുട്ട് ഉടന്‍ മാറുമെന്നാണ് കരുതിയത്. പക്ഷെ അത് പൂര്‍ണമായും മാറിയിട്ടില്ല. ഇന്‍ഷാ അള്ളാ, അതും പെട്ടെന്ന് തന്നെ ശരിയാകുമെന്ന് കരുതാം,’’ ഷാറുഖ് ഖാന്റെ വാക്കുകൾ. ഷാറുഖിന്റെ ബാന്ദ്രയിലെ ഫാൻ ക്ലബുകൾ ചേർന്നാണ് ‘എസ്ആർകെ ഡേ’ എന്ന പേരിൽ ഒരു ഇവന്റ് നടത്തിയത്. 

അതേസമയം പൂർ‌ണമായും പുകവലി നിർത്തുക അത്ര എളുപ്പമായിരുന്നില്ലെന്നും താരം വ്യക്തമാക്കുന്നുണ്ട്. ഈ ശീലം നിർത്തുമ്പോൾ ശ്വാസം കിട്ടാത്തത് പോലെ തോന്നുമെന്ന് കരുതിയില്ല. പക്ഷേ തോന്നുന്നുണ്ട്. എന്നാൽ ഇത് ശരിയാകുമെന്നാണ് കരുതുന്നതെന്നും ഷാറുഖ് പറഞ്ഞു.

കടുത്ത പുകവലിക്കാരനായിരുന്നു ഷാറുഖ് ഖാൻ. ഒരു ദിവസം നൂറോളം സി​ഗരറ്റുകൾ വലിച്ചിട്ടുണ്ടെന്ന് താരം നേരത്തെ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ വെള്ളം കുടിക്കില്ല. മുപ്പത് കപ്പ് ബ്ലാക്ക് കോഫി കുടിക്കും. എനിക്ക് സിക്സ്പായ്ക്കുണ്ട്. താൻ സ്വയം ശ്രദ്ധിക്കാതിരിക്കുമ്പോൾ തന്റെ കാര്യത്തിൽ മറ്റുള്ളവർ ശ്രദ്ധ കൊടുക്കുന്നെന്നും താരം അന്ന് പറഞ്ഞു.

English Summary:
Shah Rukh Khan Reveals He Quit Smoking

7rmhshc601rd4u1rlqhkve1umi-list 2bpvjbsaidaticuv6ec2miq4aj f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-shahruhkhan mo-entertainment-common-bollywood mo-entertainment-common-bollywoodnews


Source link

Related Articles

Back to top button