WORLD

കാനഡയിലെ അമ്പലത്തിനു പുറത്തെ ഖലിസ്ഥാന്‍ ആക്രമണം; അപലപിച്ച് ഇന്ത്യ, സുരക്ഷയൊരുക്കണമെന്ന് ആവശ്യം


ഒട്ടാവ: കാനഡയിലെ ബ്രാംപ്റ്റണിലുള്ള ഹിന്ദുക്ഷേത്രത്തോട് അനുബന്ധിച്ചുള്ള കോണ്‍സുലാര്‍ ക്യാംപ് ഖലിസ്ഥാന്‍ അനുകൂലികള്‍ ആക്രമിച്ചതില്‍ അപലപിച്ച് ഇന്ത്യ. ഇന്ത്യ വിരുദ്ധ നിലപാടുകളുടെ ഉത്തമ ഉദാഹരണമാണ് സംഭവവമെന്നും ഒട്ടാവയിലെ ഇന്ത്യന്‍ കോൺസുലേറ്റ് പ്രതികരിച്ചു.ക്ഷേത്രത്തോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കോണ്‍സുലാര്‍ ക്യാംപിനു പുറത്ത് ഇന്ത്യാ വിരുദ്ധ ശക്തികള്‍ അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. നിലവിലുള്ള സാഹചര്യം പരിഗണിച്ച് ഓഫീസിന് മതിയായ സുരക്ഷ ഒരുക്കാന്‍ കാനഡയോട് അഭ്യര്‍ഥിച്ചിരുന്നതായും ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി.


Source link

Related Articles

Back to top button