KERALAMLATEST NEWS

സന്ധ്യമയങ്ങിയാൽ നഗരവാസികൾ കൂട്ടത്തോടെ ഇവിടേക്ക് എത്തും,​ ലക്ഷ്യം ഒന്നുമാത്രം

വിഴിഞ്ഞം: സന്ധ്യമയങ്ങിയാൽ നഗരത്തിലെ ഭക്ഷണപ്രിയ‌ർ ഇഷ്ടവിഭവങ്ങൾ തേടി വിഴിഞ്ഞത്തെത്തും. ടെക്കികളും സെലിബ്രിറ്റികളും മാത്രമല്ല കുടുംബസമേതവും ഇവിടെയെത്തുന്നവരുടെ എണ്ണം കൂടുകയാണ്.വിഴിഞ്ഞം മതിപ്പുറം കടൽത്തീരത്താണ് കൂടുതൽ ഹോട്ടലുകളുള്ളത്.

ഉസ്താദ് ഹോട്ടൽ എന്ന സിനിമയ്ക്കുശേഷമാണ് അതേ പേരിൽ വിഴിഞ്ഞത്ത് മീൻ വിഭവങ്ങൾക്ക് മാത്രമായി ഒരു ഹോട്ടൽ ആരംഭിക്കുന്നത്. ഇതോടെ വിഴിഞ്ഞത്തെ ഫ്രഷ് മീനിന്റെ മണവും രുചിയും നഗരത്തിലേക്ക് പടർന്നു.കനലിൽ ചുട്ട മീനിന് ആവശ്യക്കാരേറെയായി.മീൻ വിഭവങ്ങൾക്കൊപ്പം കഴിക്കാൻ കപ്പയും ആവിപറക്കുന്ന പുട്ടും പൊറോട്ടയുമൊക്കെയുണ്ട്.ഒഴിച്ചു കഴിക്കാൻ മീൻകറിയും സൗജന്യമാണ്.

തീരദേശം വിട്ട് പ്രധാന റോഡിലേക്ക് കയറിയാൽ റോഡിനിരുവശത്തും ചിക്കൻ വിഭവങ്ങളുടെ കടകളുടെ നീണ്ട നിരയാണ്.ഇവിടെ പാഴ്സൽ വാങ്ങാനും ഭക്ഷണം കഴിക്കാനും നീണ്ട ക്യൂ കാണാം.വിഴിഞ്ഞം ചിക്കൻ എന്ന പേരിൽ നഗരത്തിൽ പലസ്ഥലങ്ങളിലും കടകൾ തുറന്നിട്ടുണ്ടെങ്കിലും വിഴിഞ്ഞത്തേക്ക് ഭക്ഷണപ്രിയരുടെ ഒഴുക്കാണ്.

പലതരം വിഭവങ്ങൾ

കൊഞ്ച് മുതൽ കല്ലുമേൽകായ വരെ ചുട്ടു നൽകുന്ന കടകൾ ഇപ്പോൾ വിഴിഞ്ഞത്ത് ധാരാളമായുണ്ട്.

കല്ലിൽ ചുട്ട ചിക്കനും കനലിൽ ചുട്ട മീനുമൊക്കെ യഥേഷ്ടം കഴിക്കാമെന്നതാണ് വിഴിഞ്ഞത്ത് തിരക്ക് കൂടാൻ കാരണം.

തുറമുഖ കാഴ്ചകൾ

ആസ്വദിക്കാം..

വിഴിഞ്ഞത്തെത്തി ഭക്ഷണം ഓർഡർ ചെയ്താൽ പാകമായി വരുന്നതുവരെ അന്താരാഷ്ട്ര തുറമുഖ കാഴ്ചകൾ ആസ്വദിക്കാം.രാത്രികാലങ്ങളിൽ ക്രെയിനുകളിലെയും തുറമുഖത്തെയും വൈദ്യുത വിളക്കുകൾ ഉത്സവ പ്രതീതിയാണ് സൃഷ്ടിക്കുന്നത്.കൂടാതെ ഇവിടെ നിന്ന് പെടയ്ക്കണ മീനും ലേലത്തിലെടുക്കാനാകും.


Source link

Related Articles

Back to top button