KERALAMLATEST NEWS

ഉപതിരഞ്ഞെടുപ്പ് ഫലം മുന്നണി സംവിധാനം മാറ്റും: കെ. സുരേന്ദ്രൻ

കൽപ്പറ്റ: ഉപതിരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വലിയ തിരിച്ചടി ഉണ്ടാക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. എൻ.ഡി.എയുടെ മുന്നേറ്റം എൽ.ഡി.എഫിലും യു.ഡി.എഫിലും പൊട്ടിത്തെറിക്കു കാരണമാകും. തിരഞ്ഞെടുപ്പ് ഫലം മുന്നണിഘടനയെ തന്നെ മാറ്റും. മുനമ്പം പ്രശ്നം ഉടൻ പരിഹരിക്കണമെന്നാണ് പാണക്കാട് തങ്ങൾ പറയുന്നത്. മുനമ്പമടക്കം26 സ്ഥലങ്ങളിൽ വഖഫ് ബോർഡ് ഉന്നയിച്ചിരിക്കുന്ന അവകാശ വാദത്തിൽ നിന്ന് പിന്മാറണം. യു.പി.എ സർക്കാരിന്റെ വഖഫ് നിയമ ഭേദഗതിയാണ് ഇത്തരം സാഹചര്യം ഉണ്ടാക്കിയിരിക്കുന്നത്. പിണറായി വിജയനും സതീശനും എന്തിനാണ് വഖഫ് നിയമ പരിഷ്‌കരണത്തിനെതിരെ നിയമസഭയിൽ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയതെന്ന് ജനങ്ങളോട് പറയണം.

നാടിന്റെ വികസന പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയാവരുതെന്നാണ് എൽ.ഡി.എഫും യു.ഡി.എഫും ആഗ്രഹിക്കുന്നത്. എന്നാൽ വികസനം ചർച്ചയാക്കാനാണ് എൻ.ഡി.എ ആഗ്രഹിക്കുന്നത്. കൊടകര വെറും തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.


Source link

Related Articles

Back to top button