KERALAMLATEST NEWS

മലപ്പുറം താനൂരില്‍ ജനശതാബ്ദി ട്രെയിന്‍ തട്ടി അപകടം, യുവാവ് മരിച്ചു

താനൂര്‍: ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. താനൂര്‍ പരിയാപുരം സ്വദേശി ഷിജില്‍ (29 ) ആണ് മരിച്ചത്. ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിന്‍ തട്ടിയാണ് ഷിജില്‍ മരിച്ചത്. താനൂര്‍ മുക്കോലയിലാണ് അപകടമുണ്ടായത്. ട്രാക്കിലൂടെ പോകുന്നതിനിടെ ഷിജിലിനെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി.

നേരത്തെ ഷൊര്‍ണൂരില്‍ റെയില്‍വേ പാലത്തിന് മുകളിലൂടെ നടക്കവേ ട്രെയിന്‍ തട്ടി നാലുപേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചിരുന്നു. തമിഴ്നാട് വിഴിപുരത്ത് നിന്നുള്ള കരാര്‍ തൊഴിലാളികളായ വള്ളി, റാണി, ലക്ഷ്മണ്‍ എന്ന് പേരുള്ള രണ്ടുപേര്‍ എന്നിവരാണ് മരിച്ചത്. ശുചീകരണ തൊഴിലാളികളാണ് ഇവര്‍.

ട്രാക്കില്‍ നിന്ന് മാലിന്യം പെറുക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ഭാരതപ്പുഴ മുറിച്ചുകടക്കുന്ന പാലത്തിന് മുകളിലൂടെ നടക്കുന്നതിനിടെ കേരള എക്സ്പ്രസ് ട്രെയിന്‍ കടന്നുവരികയായിരുന്നു. ട്രെയിന്‍ വരുന്നതുകണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മൂന്നുപേരെ ട്രെയിന്‍ തട്ടുകയും ഒരാള്‍ പുഴയിലേയ്ക്ക് വീഴുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പുഴയില്‍ വീണയാളുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.


Source link

Related Articles

Back to top button