ഇന്നത്തെ നക്ഷത്രഫലം 3 നവംബർ 2024
ചില കൂറുകാർക്ക് ഇന്ന് പല നേട്ടങ്ങളുടെ ദിവസമാണ്. കർമ്മ രംഗത്ത് നേട്ടങ്ങൾ ഉണ്ടാകുന്ന രാശിക്കാർ ഉണ്ട്. ചിലർക്ക് പുതിയ കാര്യങ്ങൾ തുണ്ടങ്ങാൻ ഇന്ന് അനുകൂലമായ ദിവസമാണ്. എന്നാൽ ചില രാശിക്കാർ ആരോഗ്യ കാര്യത്തിലും ഭക്ഷണ ശീലത്തിലുമെല്ലാം ഇന്ന് കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. യാത്രാവേളയിൽ ജാഗ്രത പാലിക്കേണ്ടവർ, വാഹനം ഓടിക്കുമ്പോൾ സൂക്ഷിക്കേണ്ടവർ, സാമ്പത്തിക ഇടപാടുകൾ ശ്രദ്ധയോടെ നടത്തേണ്ടവർ എന്നിങ്ങനെ പോകുന്നു ഫലങ്ങൾ. വിശദമായി വായിക്കാം ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.മേടം (അശ്വതി, ഭരണി, കാർത്തിക ¼)ഇന്ന് തിരക്കേറിയ ദിവസമായിരിക്കും. നിങ്ങളുടെ ജോലിയിൽ നിന്ന് ശ്രദ്ധ തിരിച്ച് മറ്റുള്ളവരുടെ കാര്യങ്ങളിൽ അധികം ശ്രദ്ധ കേന്ദ്രീകരിച്ചാൽ, അത് നിങ്ങൾക്ക് നഷ്ടം വരുത്തിയേക്കാം. മറ്റുള്ളവരുടെ കാരണത്താൽ നിങ്ങളുടെ ജോലിയിൽ ശ്രദ്ധ ചെലുത്താൻ സാധിക്കാതെയും വന്നേക്കാം. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. ഇന്ന്, ജോലിസ്ഥലത്ത് ചില മാറ്റങ്ങൾ വരുത്തുന്നത് നിങ്ങൾക്ക് ഗുണകരമായേക്കാം. ജീവിത പങ്കാളിക്ക് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)ഇന്നത്തെ ദിവസം മറ്റു ദിവസങ്ങളേക്കാൾ മികച്ചതായിരിക്കാം. നിങ്ങളും നിങ്ങളുടെ പങ്കാളിയും പുതിയൊരു ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് എളുപ്പത്തിൽ സാധ്യമാകും. ഇന്ന് നിങ്ങളെ ഭാഗ്യം തുണയ്ക്കുന്ന ദിവസം കൂടിയാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. തൊഴിൽ രംഗത്ത് ചില മാറ്റങ്ങളോ നിയന്ത്രണങ്ങളോ ഉണ്ടായേക്കാം. ആരോഗ്യ കാര്യത്തിന് ഇന്ന് പ്രത്യേക ശ്രദ്ധ വേണ്ടതാണ്.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)മാതാപിതാക്കളുടെയും ഉന്നത അധികാരികളുടെയും സഹായത്താൽ ഏറെ നാളായി കാത്തിരുന്ന ഒരു വിലപ്പെട്ട കാര്യം ഇന്ന് നിങ്ങൾക്ക് ലഭിച്ചേക്കാം. വാഹനങ്ങളുടെ അമിത വേഗതയിൽ സൂക്ഷിക്കണം. അപകട സാധ്യത നിലനിൽക്കുന്നുണ്ട്. യാത്രാവേളയിൽ ജാഗ്രത കൈവിടാതിരിക്കുക. ഇന്ന് ഒരുപക്ഷെ പണം കടം വാങ്ങേണ്ട അവസ്ഥ വന്നേക്കാം. സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയാലും കൃത്യ സമയത്ത് തന്നെ തിരികെ നൽകുമെന്ന് ഉറപ്പാക്കുക. ഇല്ലെങ്കിൽ നിങ്ങളുടെ ബന്ധത്തുൽ വിള്ളൽ വീണേക്കാം.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)കർക്കടകക്കൂറുകാരെ ഭാഗ്യം തുണയ്ക്കുന്ന ദിവസമാണ്. വിദേശത്തുള്ള ബന്ധുക്കളിൽ നിന്ന് സന്തോഷ വാർത്ത കേൾക്കാനിടയുണ്ട്. സഹോദരിയുടെ വിവാഹത്തിന് നിലനിന്നിരുന്ന തടസ്സങ്ങൾ ഇന്ന് അവസാനിക്കും. തിടുക്കത്തിൽ യാതൊരു തീരുമാനങ്ങളും എടുക്കരുത്. അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടം ഉണ്ടാകും. ബിസിനസിൽ നിന്ന് പ്രതീക്ഷിച്ച ലാഭം നേടാനാകും. പ്രണയ ജീവിതം സന്തോഷത്തോടെ മുമ്പോട്ട് നീങ്ങും.ചിങ്ങം (മകം, പൂരം, ഉത്രം ¼)രാഷ്ട്രീയക്കാർക്ക് നേട്ടമുണ്ടാകുന്ന ദിവസമാണ്. ഇന്ന് പല കാര്യങ്ങളിലും പുരോഗതി ഉണ്ടാകും. കുട്ടികളോടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ വിജയിക്കും. മനസിലെ ഭാരം കുറയുന്നതായി അനുഭവപ്പെടും. വൈകുന്നേരം കുടുംബത്തോടൊപ്പം സന്തോഷത്തോടെ സമയം ചെലവിടും. മോശം ആഹാരശീലം നിയന്ത്രിച്ചില്ലെങ്കിൽ അതുവഴി ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ നേട്ടമുണ്ടാകണമെങ്കിൽ കഠിനാധ്വാനം കൂടിയേ തീരൂ. സന്താനങ്ങളിൽ നിന്ന് നല്ല വാർത്തകൾ പ്രതീക്ഷിക്കാം.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)നിങ്ങളുടെ പരിശ്രമങ്ങൾക്ക് ഫലമുണ്ടാകുന്ന ദിവസമാണ്. മനസിലെ ആശയങ്ങൾ ഉടനടി നടപ്പിലാക്കാൻ ശ്രമിക്കും. ബിസിനസ് ചെയ്യുന്നവർക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. കുടുംബാംഗങ്ങൾക്കൊപ്പം പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ ഇടവരികയോ മതപരമായ പരിപാടികളുടെ ഭാഗമാകാൻ സാധിക്കുകയോ ചെയ്യും. വൈകുന്നേരം ചില ഭാവി കാര്യങ്ങൾ കുടുംബത്തോടൊപ്പമിരുന്ന് ആലോചിച്ച് തീരുമാനിക്കാൻ സാധ്യതയുണ്ട്.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)പഠന രംഗത്തും മത്സര രംഗത്തും ഇന്ന് വിദ്യാർത്ഥികൾക്ക് ചില പ്രത്യേക നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ജലദോഷം, പനി, ചുമ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ബിസിനസിൽ നിന്ന് നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തും. പങ്കാളിയെ സന്തോഷിപ്പിക്കാൻ വൈകുന്നേരം ചില പ്രത്യേക സമ്മാനങ്ങൾ കരുത്താനിടയുണ്ട്.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)നിങ്ങൾക്ക് പല കാര്യങ്ങളിലും വിജയമുണ്ടാകുന്ന ദിവസമാണ്. നിങ്ങളുടെ പ്രശസ്തി വർധിക്കും. എന്നാൽ കുടുംബത്തിൽ അത്ര സന്തോഷകരമായ സാഹചര്യം ആയിരിക്കണമെന്നില്ല. കുടുംബാംഗങ്ങൾക്കിടയിൽ പ്രശ്നങ്ങൾ നിലനിൽക്കാനിടയുണ്ട്. സംഘർഷഭരിതമായ സാഹചര്യങ്ങളിൽ നിശബ്ദത പാലിക്കുന്നതാണ് നല്ലത്. പരുഷമായ സംസാരം ഒഴിവാക്കുന്നതാണ് ബുദ്ധി. വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം രസകരമായി സമയം ചെലവിടും. വിദേശവുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്യുന്നവർക്ക് നല്ല വാർത്തകൾ ലഭിച്ചേക്കും.ധനു (മൂലം, പൂരാടം, ഉത്രാടം ¼)ധനു രാശിക്കാർക്ക് ഇന്ന് ഏറെ പ്രത്യേകതകളുള്ള ദിവസമായിരിക്കും. ഗൃഹോപകരണങ്ങൾ വാങ്ങാനായി പണം ചെലവഴിക്കും. ഇന്നത്തെ സാമ്പത്തിക ഇടപാടുകൾ വളരെ ശ്രദ്ധയോടെ നടത്തുക. ഇല്ലെങ്കിൽ നഷ്ടം സംഭവിക്കാം. ജോലികൾ യഥാസമയം പൂർത്തിയാകാത്തതിനാൽ നിങ്ങൾ വളരെയധികം ആശങ്കാകുലരായി കാണപ്പെടും. ഇന്ന് സമ്മർദ്ദം കൂടുതൽ അനുഭവപ്പെടാനിടയുണ്ട്. ആരോഗ്യ കാര്യത്തിൽ ജാഗ്രത പുലർത്തണം.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)ജോലിക്കാർക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. ബിസിനസിൽ ചില പ്രധാന തീരുമാനങ്ങൾ എടുക്കേണ്ടി വരും. കുടുംബത്തിൽ മംഗളകരമായ ചടങ്ങുകൾ നടക്കാനിടയുണ്ട്. ബിസിനസ് മെച്ചപ്പെടുത്താൻ ചില പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചേക്കാം. ബന്ധുക്കൾ മുഖേന സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. ഇന്ന് വീട്ടിൽ അപ്രതീക്ഷിത അതിഥി സന്ദർശനം ഉണ്ടായേക്കാം. പ്രണയ ജീവിതം സന്തോഷകരമായിരിക്കും.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)കുംഭക്കൂറുകാർക്ക് ഇന്ന് വളരെ അനുകൂല ഫലങ്ങൾ ലഭിക്കുന്ന ദിവസമാണ്. ജോലിക്കാർക്ക് ഇന്ന് ശമ്പള വർദ്ധനവ്, സ്ഥാനക്കയറ്റം എന്നിവ സൂചിപ്പിക്കുന്ന ചില സുപ്രധാന വിവരങ്ങൾ ലഭിച്ചേക്കാം. അമ്മയ്ക്ക് നേത്ര സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. കുടുംബാംഗങ്ങൾക്കൊപ്പം വൈകുന്നേരം ശുഭകരമായ ചടങ്ങിന്റെ ഭാഗമായേക്കും. സ്വത്ത് സംബന്ധമായ കാര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ മുതിർന്നവരുമായി നടക്കാനിടയുണ്ട്.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)വളരെ സന്തോഷകരമായ ഫലങ്ങൾ ലഭിക്കുന്ന ദിവസമാണ്. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. പങ്കാളിയോടുള്ള സ്നേഹം വർധിക്കും. വിദ്യാർത്ഥികൾക്കും പഠന ഭാരത്തിൽ നിന്ന് അല്പം ആശ്വാസം ലഭിക്കും. വൈകുന്നേര സമയം സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കാനാണ് സാധ്യത. ഈ സമയം ചില പ്രധാന വിവരങ്ങൾ നിങ്ങൾക്ക് ലഭിച്ചേക്കാം. ഇന്ന് ബന്ധുക്കളിൽ നിന്ന് കുറച്ച് പണം ക്രമീകരിക്കേണ്ടി വന്നേക്കാം. വസ്തു ഇടപാടുകൾ നടത്തുന്നവർ തീർച്ചയായും മാതാപിതാക്കളുടെ നിർദ്ദേശം തേടേണ്ടതുണ്ട്.
Source link