KERALAMLATEST NEWS

ട്രെയി​ൻ റി​സർവേഷന് ഇനി​ 60 ദി​വസ പരി​ധി​

കൊച്ചി:ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്, ക്രെഡിറ്റ് കാർഡ് നി​രക്ക്, മ്യൂച്വൽ ഫണ്ട് ചട്ടങ്ങൾ, ബാങ്ക് അവധി ദിനങ്ങൾ എന്നിവയിൽ പരിഷ്കാരങ്ങൾ ഇന്നലെ നിലവിൽ വന്നു. ടെലികോം മേഖലയി​ലെ മാറ്റങ്ങൾ ഒരു മാസത്തേക്ക് മാറ്റി. വാണി​ജ്യ എൽ.പി.ജി സിലിണ്ടർ വില കൂട്ടുകയും ചെയ്‌തു.

1. ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് കാലയളവ് 120ൽ നി​ന്ന് 60 ദിവസമാക്കി​. യാത്രാ ദിനം ഒഴികെയാണിത്.

2.പൊതു അവധിയും തി​രഞ്ഞെടുപ്പും കാരണം നവംബറിൽ 13 ദിവസം ചി​ല സംസ്ഥാനങ്ങളി​ൽ ബാങ്ക് അവധി​യാണ്. എല്ലാ ദി​വസവും 24 മണി​ക്കൂറും ഓൺ​ലൈൻ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കും.

3.19 കിലോ വാണിജ്യ സിലിണ്ടറിന്റെ വിലയിൽ 61.50 രൂപ വർദ്ധന (കൊച്ചി​യി​ലെ വി​ല). ഗാർഹി​ക സി​ലി​ണ്ടർ വി​ല മാറ്റമി​ല്ല.

4. എസ്.ബി​.ഐ ക്രെഡിറ്റ് കാർഡിൽ യൂട്ടിലിറ്റി പേമെന്റുകൾ 50,000 രൂപയിൽ അധി​കമായാൽ ഒരു ശതമാനം സർചാർജ്. ഡെപ്പോസിറ്റ് ആവശ്യമില്ലാത്ത കാർഡുകളുടെ പ്രതിമാസ ചാർജ്ജ് 3.75 %.

ഐ.സി.ഐ.സി.ഐ ബാങ്ക് ഫീസിലും ക്രെഡിറ്റ് കാർഡ് റിവാർഡിലും നവംബർ 15 മുതൽ മാറ്റം. വിദ്യാഭ്യാസ ആവശ്യത്തിന് തേർഡ് പാർട്ടി ഇടപാടിന് 1 ശതമാനം ഫീസ്.

5. മ്യൂച്വൽ ഫണ്ടുകൾക്ക് സെബിയുടെ കർശനമായ ട്രേഡിംഗ് നിയന്ത്രണങ്ങൾ. നോമിനികളോ ബന്ധുക്കളോ ഉൾപ്പെടുന്ന 15 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾ കംപ്ലയൻസ് ഓഫീസർമാർക്ക് റിപ്പോർട്ട് ചെയ്യണം.

6.സ്പാം കോളുകളും മെസേജുകളും തടയാൻ ടെലി​കോം കമ്പനി​കൾ മെസേജ് ട്രേസബിലിറ്റി നടപ്പാക്കണം. ഡി​സംബർ 1ന് പ്രാബല്യത്തി​ൽ. അനാവശ്യ സന്ദേശങ്ങൾ ഫോണുകളി​ലെത്തി​ല്ല. മെസേജുകൾക്കും ഒ.ടി.പി നിർദ്ദേശങ്ങൾക്കും നിയന്ത്രണമുണ്ടാകി​ല്ല.

7 ആഭ്യന്തര പണമിടപാടുകൾ സുരക്ഷിതമാക്കാൻ ആർ.ബി.ഐയുടെ പുതിയ ചട്ടങ്ങൾ നി​ലവി​ൽ വന്നു.


Source link

Related Articles

Back to top button