‘ന്നാ താൻ കേസ് കൊട്’ താരം ടി.പി. കുഞ്ഞിക്കണ്ണൻ അന്തരിച്ചു
‘ന്നാ താൻ കേസ് കൊട്’ താരം ടി.പി. കുഞ്ഞിക്കണ്ണൻ അന്തരിച്ചു | TP Kunhikannan Death
‘ന്നാ താൻ കേസ് കൊട്’ താരം ടി.പി. കുഞ്ഞിക്കണ്ണൻ അന്തരിച്ചു
മനോരമ ലേഖകൻ
Published: November 02 , 2024 10:30 AM IST
1 minute Read
ടി.പി. കുഞ്ഞിക്കണ്ണൻ
പ്രശസ്ത സിനിമ–നാടക നടൻ കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ (ടി.പി. കുഞ്ഞിക്കണ്ണൻ) (85) അന്തരിച്ചു. ഇന്ന് രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസുകൊട്’ എന്ന സിനിമയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ.പി. പ്രേമൻ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയത് കുഞ്ഞിക്കണ്ണൻ ആയിരുന്നു.
മൃതദേഹം രാവിലെ 9 മണിയോടെ നാട്ടിലെത്തിക്കും. ഭാര്യ ജാനകി. മക്കൾ: ശ്രീജയ, ശ്രീകല, ശ്രീപ്രിയ.
വർഷങ്ങളുടെ നാടകാഭിനയത്തിലൂടെയും സിനിമാനടനവൈഭവത്തിലൂടെയും അഭിനയപ്രതിഭ തെളിയിച്ച താരം കണ്ണൂർ സംഘചേതനയുടെ അംഗമായിരുന്നു. ഏറെ വൈകിയാണ് ചലച്ചിത്ര മേഖലയിലേയ്ക്ക് എത്താൻ പറ്റിയതെങ്കിലും ആ ചെറിയ കാലയളവിലും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അദ്ദേഹത്തിന് ജനങ്ങളുടെ ഇഷ്ടം നേടാനായി.
English Summary:
Renowned film and theatre actor Kunjickannan Cheruvathoor (T.P. Kunjickannan), aged 85, passed away.
7rmhshc601rd4u1rlqhkve1umi-list mo-celebrity-celebritydeath mo-entertainment-common-malayalammovienews 4vnc9a8idqqqtii4l08m28mmra f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link