WORLD
‘ജയ് ശ്രീറാം എന്ന് പറയൂ’- സലീന ഗോമസിനോട് ഇന്ത്യക്കാരന്റെ അഭ്യര്‍ഥന, വൈറലായി വീഡിയോ
ഡല്‍ഹി: നടിയും ഗായികയുമായ സലീന ഗോമസിനോട് ആരാധകന്‍ ‘ജയ് ശ്രീറാം’ എന്നുപറായാന്‍ ആവശ്യപ്പെട്ട വീഡിയോ ചര്‍ച്ചയായിരിക്കുകയാണ്.സെലീനയെ കണ്ട യുവാവ് സെല്‍ഫി വീഡിയോക്ക് പോസ് ചെയ്തപ്പോഴാണ് യുവാവ് നടിയോട് ‘ജയ് ശ്രീറാം’ എന്ന് ഉരുവിടാന്‍ പറഞ്ഞത്. ആരാധകന്‍ പറഞ്ഞതെന്താണെന്ന് സലീന ചോദിച്ചപ്പോള്‍ ‘ഇന്ത്യയിലെ ബെസ്റ്റ് സ്ലോഗണ്‍’ ആണെന്ന് യുവാവ് പ്രതികരിച്ചു. ഇതുകേട്ട നടി ചിരിച്ചുകൊണ്ട് ‘താങ്ക്യു ഹണി’എന്ന് മറുപടി പറഞ്ഞ് യുവാവിന്റെ അഭ്യര്‍ഥന നിരസിച്ചു.
Source link