WORLD
അടിച്ചും തിരിച്ചടിച്ചും ഇസ്രയേലും ഹിസ്ബുള്ളയും; ലെബനനില്‍ 24-ഉം ഇസ്രയേലിൽ ഏഴുപേരും കൊല്ലപ്പെട്ടു
ടെല്‍ അവീവ്: വടക്കന്‍ ഇസ്രയേലില്‍ ഹിസ്ബുള്ള നടത്തിയ വ്യോമാക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടതായി ഐഡിഎഫ്. ഇരുപക്ഷവും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഹിസ്ബുള്ളയുടെ ഭാഗത്തു നിന്നുള്ള ഏറ്റവും വലിയ വ്യോമാക്രമണമാണെന്ന് ഇസ്രയേല്‍ പ്രതിരോധ സേനയുടെ വാദം.ആക്രമണത്തില്‍ കൊല്ലപ്പെട്ട ഏഴുപേരില്‍ നാലു പേര്‍ വിദേശികളാണ്. അതേസമയം ഹിസ്ബുള്ളയെ ലക്ഷ്യംവെച്ച് ഇസ്രയേല്‍ ലെബനനില്‍ വ്യാഴാഴ്ച അർദ്ധരാത്രി നടത്തിയ വ്യോമാക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Source link