KERALAMLATEST NEWS

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നൂതന ഹ്രസ്വകാല കോഴ്സുകൾ

ആലപ്പുഴ: കേരളത്തെ സമ്പൂർണ ബിരുദ സംസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തോടെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നൂതന ഹ്രസ്വകാല കോഴ്സുകൾ ഉൾപ്പെടെ അക്കാഡമിക് സംവിധാനം വിപുലപ്പെടുത്തിയതായി വൈസ് ചാൻസലർ‌ പ്രൊഫ.ഡോ. ജഗതിരാജ് പത്രസമ്മേളനത്തിൽ പറഞ്ഞു. 29 യു.ജി/പി.ജി പ്രോഗ്രാമുകൾ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് മോഡിൽ നടത്തുന്നതിനൊപ്പം സൈബർ സെക്യൂരിറ്റി ഉൾപ്പടെയുള്ള വിഷയങ്ങളിൽ നൂതന ഹ്രസ്വകാല കോഴ്സുകൾ ഉടൻ ആരംഭിക്കും. ടി.കെ.എം കോളേജ് ഒഫ് എൻജിനിയറിങ്ങുമായി ചേർന്ന് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ മെഷീൻ ഇന്റലിജൻസ്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് കമ്മ്യൂണിക്കേഷൻ സ്കിൽസ് ആൻഡ് ഫൗണ്ടേഷൻ കോഴ്സ് ഫോർ ഐ. ഇ.എൽ.ടി എസ് ആന്റ് ഒ.ഇ.ടി കോഴ്സുകൾക്ക് ഉടൻ അപേക്ഷ ക്ഷണിക്കും. ബി.എസ്.സി ഡാറ്റാ സയൻസ് ആൻഡ് അനലെറ്റിക്സ് എന്ന 3 വർഷ ബിരുദ പ്രോഗ്രാമും ഉടൻ ആരംഭിക്കും. പ്രവേശനം നവംബർ 15 വരെ നീട്ടിയിട്ടുണ്ട്. ഈ വർഷം അപേക്ഷ ക്ഷണിച്ചതിൽ 17യു.ജി, 12 പി.ജി പ്രോഗ്രാമുകളാണുള്ളത്. ഇതിൽ 6 യു.ജി പ്രോഗ്രാമുകൾ നാലുവർഷ ഓണേഴ്സ് ഘടനയിലേക്ക് മാറും. ബി.എസ്.സി മൾട്ടി മീഡിയ കോഴ്സ്, യു.ജി.സി അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഈ അദ്ധ്യയന വർഷം തന്നെ തുടങ്ങും. എം.ബി.എ, എം.സി.എ പ്രോഗ്രാമുകൾ അടുത്ത വർഷം തുടങ്ങും.യു.ജി, പി.ജി പ്രോഗ്രാമുകൾക്കൊപ്പം തൊഴിലധിഷ്ഠിത സർട്ടിഫിക്കറ്റ്, ഡിപ്ലോമ പ്രോഗ്രാമുകൾ ഈ അധ്യയന വർഷം തന്നെ ആരംഭിക്കും.

കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് യൂണിവേഴ്സിറ്റിയിൽ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കാൻ പദ്ധതിയായതായും വി.സി അറിയിച്ചു. പ്രോ.വൈസ് ചാൻസലർ ഡോ.ഗ്രേഷ്യസ് ജയിംസ്, റീജിയണൽ ഡയറക്ടർ ടോജോമോൻ മാത്യു, ഡോ.പി.രാഘവൻ എന്നിവരും പങ്കെടുത്തു.

അന്താരാഷ്ട്ര സാഹിത്യ,

സാംസ്കാരികോത്സവം

ശ്രീനാരായണഗുരു അന്താരാഷ്ട്ര സാഹിത്യ സാംസ്കാരികോത്സവം നവംബർ 30 മുതൽ ഡിസംബർ 3 വരെ ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ സംഘടിപ്പിക്കും. കേരള വികസനം സാദ്ധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ നാഷണൽ സെമിനാറും ഓപ്പൺ എജ്യൂക്കേഷന്റെ സാദ്ധ്യതകൾ വിശകലനം ചെയ്യുന്ന സിമ്പോസിയവും നടക്കും.


Source link

Related Articles

Back to top button