KERALAMLATEST NEWS

ദിവ്യ കുറ്റകൃത്യം  നേരിട്ട്  നടപ്പാക്കി

കണ്ണൂർ: പി.പി. ദിവ്യ കുറ്റകൃത്യം നേരിട്ട് നടപ്പാക്കിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പൊലീസിന്റെ ഗുരുതര ആരോപണം. ഇതുൾപ്പെടെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന പ്രവൃത്തികളാണ് പൊതുപ്രവർത്തകയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പറയുന്നു.

ആരും ക്ഷണിക്കാതിരുന്നിട്ടും കുറ്റവാസനയോടും ആസൂത്രണത്തോടെയും എ.ഡി.എം കെ.നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനെത്തി. നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് ഒളിവിൽ പോയി.

പ്രസംഗത്തിന്റെ വീഡിയോ എടുക്കാൻ ഏർപ്പാടാക്കിയത് ദിവ്യയാണ്. അപമാനിക്കാൻ വേണ്ടിയായിരുന്നു ഇത്.

അതേസമയം, മുൻകൂർ ജാമ്യഹർജിയിൽ തീരുമാനം വന്നശേഷം പാർട്ടി നടപടിയെന്നു പറഞ്ഞ് സി.പി.എം നേതൃത്വം മലക്കംമറിഞ്ഞു. കേസുമായി ബന്ധപ്പെട്ട പൂർണ്ണ വിവരങ്ങൾ പുറത്തുവരട്ടെയെന്ന നിലപാടാണ് ഇന്നലെ ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് സ്വീകരിച്ചത്. ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്തത് നടപടിയാണെന്ന ന്യായം വീണ്ടും ഉയർത്തുകയാണ് പാർട്ടി. ഇനി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് നിർണായകമാകും.

പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചിട്ടില്ലെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കളക്ടർ മൊഴി നൽകിയിട്ടുണ്ട്. ദിവ്യക്കെതിരെ നേരത്തെ അഞ്ച് ക്രിമിനൽ കേസുകൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

വൻ രാഷ്ട്രീയ സ്വാധീനം

 ദിവ്യയ്ക്ക് പാർട്ടിയിലുള്ള സ്വാധീനം റിമാൻഡ് റിപ്പോർട്ടിലും പറയുന്നു. അവർക്ക് ഭരണസിരാകേന്ദ്രങ്ങളിൽ ഉൾപ്പെടെ സ്വാധീനമുണ്ട്. സാക്ഷികളെ ഭീഷണിപ്പെടുത്താനും പിന്തിരിപ്പിക്കാനും സാദ്ധ്യതയുണ്ട്

 പ്രത്യാഘാതം അറിഞ്ഞുതന്നെയാണ് നവീൻ ബാബുവിനെതിരെ ഭീഷണി മുഴക്കിയതും അപമാനിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതും. ക്രിമിനൽ മനോഭാവത്തിന് തെളിവാണിത്

 രണ്ട് പെൺമക്കളുടെയും ഭാര്യയുടെയും ഏക തുണയായിരുന്നു എ.ഡി.എം. അദ്ദേഹത്തെ സമൂഹമദ്ധ്യത്തിൽ ഇകഴ്ത്തി മാനഹാനി വരുത്തി ആത്മഹത്യയിലേക്ക് നയിച്ചയാളാണ് പ്രതി

ഈ ആഴ്ച ജയിലിൽത്തന്നെ

1.പി.പി.ദിവ്യ ഇന്നലെ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യഹർജി ഫയൽ ചെയ്തെങ്കിലും ഇന്ന് അവധിയായതിനാൽ പരിഗണിക്കുന്നത് നീണ്ടുപോകും.പൊലീസിന് നോട്ടീസ് അയയ്ക്കണം.നവീൻബാബുവിന്റെ കുടുംബം തടസഹർജി നൽകുന്നതിനാൽ അവർക്കും നോട്ടീസ് നൽകണം. അതിനുശേഷമേ വാദം കേൾക്കൂ

2.തെറ്റുപറ്റിയെന്ന് നവീൻ ബാബു തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴി പിടിവള്ളിയാക്കിയാണ് ദിവ്യയുടെ ജാമ്യഹർജി. ഇതിന്റെ വിശദാംശങ്ങൾ എന്തുകൊണ്ട് പൊലീസ് അന്വേഷിച്ചില്ലെന്നും മൊഴിയിൽ കൃത്യത വരുത്തണമെന്നും ഹർജിയിൽ പറയുന്നു

3.തെറ്റുപറ്റിയെന്ന് നവീൻ ബാബു തന്നോട് പറഞ്ഞെന്ന മൊഴിയിൽ ഉറച്ചുനിൽക്കുകയാണ് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ. പറഞ്ഞത് ശരിയാണോ തെറ്റാണോ എന്ന് കണ്ടെത്തേണ്ടത് പൊലീസാണെന്നും കളക്ടർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ക​സ്റ്റ​ഡി​യിൽ
വാ​ങ്ങും

ദി​വ്യ​യെ​ ​​​ചോ​ദ്യം​ ​ചെ​യ്യു​ന്ന​തി​ന് ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ക​സ്റ്റ​ഡി​യി​ൽ​ ​വാ​ങ്ങും.​ ​ദീ​പാ​വ​ലി​ ​അ​വ​ധി​യാ​യ​തി​നാ​ൽ​ ​തി​ങ്ക​ളാ​ഴ്ച​ക്കു​ശേ​ഷം​ ​ക​ണ്ണൂ​ർ​ ​ഫ​സ്റ്റ് ​ക്ളാ​സ് ​മ​ജി​സ്ട്രേ​ട്ട് ​കോ​ട​തി​യി​ൽ​ ​ക​സ്റ്റ​ഡി​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​നാ​ണ് ​നീ​ക്കം.​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ഇ​ന്നോ​ ​നാ​ളെ​യോ​ ​ന​വീ​ൻ​ബാ​ബു​വി​ന്റെ​ ​വീ​ട്ടി​ൽ​ ​പോ​യി​ ​കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​ ​മൊ​ഴി​യെ​ടു​ക്കും.


Source link

Related Articles

Back to top button