KERALAMLATEST NEWS
ബാലചന്ദ്രമേനോന് ഇടക്കാല മുൻകൂർ ജാമ്യം
കൊച്ചി: ആലുവ സ്വദേശിയായ നടിയെ പീഡിപ്പിച്ചെന്ന കേസിൽ സംവിധായകനും നടനുമായ ബാലചന്ദ്രമേനോന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. 2007ൽ നടന്നതായി പറയുന്ന സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലുണ്ടായ കാലതാമസമടക്കം കണക്കിലെടുത്താണ് ജസ്റ്റിസ് സി.എസ്.ഡയസിന്റെ ഉത്തരവ്. കേസിൽ ഹർജിക്കാരന്റെ അറസ്റ്റ് രേഖപ്പെടുത്തുന്ന പക്ഷം ഒരുലക്ഷം രൂപയുടെ സ്വന്തം ബോണ്ടിലും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യത്തിലും വിട്ടയയ്‌ക്കണമെന്ന് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിന് കോടതി നിർദ്ദേശം നൽകി. മുൻകൂർ ജാമ്യത്തിന് കേസ് വീണ്ടും പരിഗണിക്കുന്ന നവംബർ 21വരെയാണ് മുൻകൂർ ജാമ്യം.
Source link