CINEMA

സ്വവർഗാനുരാഗിയായി ‘ജയിംസ് ബോണ്ട്’; ഞെട്ടിച്ച് ‘ക്വീർ’ ട്രെയിലർ

സ്വവർഗാനുരാഗിയായി ‘ജയിംസ് ബോണ്ട്’; ഞെട്ടിച്ച് ‘ക്വീർ’ ട്രെയിലർ | Daniel Craig’s new gay drama | Queer Trailer

സ്വവർഗാനുരാഗിയായി ‘ജയിംസ് ബോണ്ട്’; ഞെട്ടിച്ച് ‘ക്വീർ’ ട്രെയിലർ

മനോരമ ലേഖകൻ

Published: October 30 , 2024 12:23 PM IST

1 minute Read

ട്രെയിലറിൽ നിന്നും

‘ജയിംസ് ബോണ്ട്’ താരം ഡാനിയൽ ക്രെയ്ഗ് സ്വവർഗാനുരാഗിയായി വേഷമിടുന്ന ക്വീർ സിനിമയുടെ ട്രെയിലർ എത്തി. വില്യം എസ്. ബറോസിന്‍റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലൂക്കാ ഗ്വാഡഗ്നിനോ ആണ് സംവിധാനം.

1950-കളിലെ മെക്സിക്കോ സിറ്റിയാണ് കഥാ പശ്ചാത്തലം. ഏകാന്ത ജീവിതം നയിക്കുന്ന അമേരിക്കൻ പ്രവാസിയായ ലീയുടെ കഥയാണ് ഇത്. യൂജിൻ അലർട്ടൺ എന്ന യുവ വിദ്യാർഥിയെ കണ്ടുമുട്ടുന്നതോടെയാണ് കഥ വികസിക്കുന്നത്.  

വെനീസ് ഫിലിം ഫെസ്റ്റിവല്ലില്‍ പ്രദര്‍ശിപ്പിച്ച  മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. സിനിമ കഴിഞ്ഞ ശേഷം ഒൻപത് മിനിറ്റ് കാണികൾ നിർത്താതെ കയ്യടിക്കുകയുണ്ടായി. ചിത്രം നവംബർ 27ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.

2006നും 2021നും ഇടയില്‍ ഇറങ്ങിയ അഞ്ച് സിനിമകളിലാണ് ബോണ്ടായി ക്രെയ്ഗ് എത്തിയത്. പിയേഴ്സ് ബ്രോസ്നനു ശേഷമായിരുന്നു ക്രെയ്ഗിന്റെ വരവ്. 2006ല്‍ കാസിനോ റോയലിലാണ് ക്രെയ്ഗ് ബോണ്ടായി ആദ്യം പ്രത്യക്ഷപ്പെടുന്നത്. 2021ന് ശേഷം ബോണ്ട് ആയി ഇനി താന്‍ എത്തില്ലെന്ന തീരുമാനത്തിലേക്ക് ക്രെയ്ഗ് എത്തുകയായിരുന്നു. ‘നോ ടൈം ടു ഡൈ’യിലൂടെയാണ് ജെയിംസ് ബോണ്ട് വേഷം ക്രെയ്ഗ് അഴിച്ചുവച്ചത്.

English Summary:
Stunning first trailer for Daniel Craig’s new gay drama Queer has landed

7rmhshc601rd4u1rlqhkve1umi-list 3qspr9eum0hhjaoeme6d09dkue mo-entertainment-movie-jamesbond mo-entertainment-common-hollywoodnews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-teasertrailer


Source link

Related Articles

Back to top button