KERALAM

ജഡേജയും വീണു, 12 വർഷത്തിനിടെ ഇന്ത്യക്ക് സ്വന്തം നാട്ടിൽ പരമ്പരയിൽ തോൽവി, 113 റൺസ് ജയവുമായി കിവീസ്

പൂനെ: 12 വർഷങ്ങൾക്ക് ശേഷം സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ട് ടീം ഇന്ത്യ. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പര 2-0നാണ് ഇന്ത്യ കൈവിട്ടത്. നവംബർ ഒന്നിനാണ് പരമ്പരയിലെ അവശേഷിക്കുന്ന മത്സരം. 359 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 61-ാം ഓവറിൽ 245 റൺസിന് ഓൾഔട്ടായി.

വിരാട് കൊ‌ഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും അടക്കം ആറ് വിക്കറ്റുകൾ വീഴ്ത്തിയ സാന്റനറാണ് രണ്ടാം ഇന്നിംഗ്സിലും ഇന്ത്യയെ തകർത്തത്. 104 റൺസ് നേടിയാണ് സാന്റനർ വിജയത്തിലെത്തിയത്. ഓപ്പണർ യശസ്വി ജയ്സ്വാളാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 65 പന്തിൽ ഒമ്പത് ഫോറും മൂന്ന് സിക്സും സഹിതം 77 റൺസെടുത്ത് താരം പുറത്തായി. ജയ്സ്വാളിന് പുറമേ ശുഭ്മാൻ ഗിൽ 31 പന്തിൽ നാല് ഫോറുകളടക്കം 23 റൺസും വിരാട് കൊഹ്‌ലി 40 പന്തിൽ രണ്ടു ഫോറുകളടക്കം 17 റൺസും വാഷിംഗ്ടൻ സുന്ദർ 47 പന്തിൽ രണ്ട് ഫോറുകളടക്കം 21 റൺസുമാണ് എടുത്തത്.


Source link

Related Articles

Back to top button