CINEMA

റോളക്സിന്റെ കൂട്ടുകാരനോ ലിയോയുടെ എതിരാളിയോ?; എൽസിയുവിൽ ലോറൻസ്; ബെൻസ് പ്രമൊ വിഡിയോ


ലോകേഷ് കനകരാജിന്റെ എല്‍സിയു യൂണിവേഴ്‌സിലേക്ക് നടന്‍ രാഘവ ലോറന്‍സും. താരത്തിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ച് സംവിധായകന്‍ ലോകേഷ് കനകരാജ് ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബെന്‍സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രമൊ വിഡിയോയും ലോകേഷ് പുറത്തുവിട്ടു.

മറ്റ് എല്‍സിയു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലോകേഷിന് പകരം ഭാഗ്യരാജ് കണ്ണന്‍ ആണ് ബെന്‍സ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. കഥ മാത്രം ലോകേഷ്. ലോകേഷിന്റെ തന്നെ നിർമാണ കമ്പനിയായ ജി സ്‌ക്വാഡുമായി സഹകരിച്ച് പാഷന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയാണ് ചിത്രം നിര്‍മിക്കുന്നത്.

ലോകേഷ് കനകരാജിന്റെ രണ്ടാമത്തെ നിർമാണ സംരംഭമാണ് ബെന്‍സ്. കൈതി 2 ആണ് ലോകേഷിന്റെ പുതിയ പ്രോജക്ട്. നിലവില്‍ ചിത്രീകരണം നടക്കുന്ന രജനികാന്ത് ചിത്രം കൂലിയുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷമായിരിക്കും കൈതിയുടെ ജോലികള്‍ ലോകേഷ് ആരംഭിക്കുക. കൈതി, വിക്രം, ലിയോ എന്നിവയാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ പുറത്തിറങ്ങിയ സിനിമകൾ.


Source link

Related Articles

Back to top button