KERALAM

ഇസ്രയേലിനെതിരെ യു.എന്നിൽ പരാതി നൽകി ഇറാക്ക്

ന്യൂയോർക്ക്: ഇറാനെ ആക്രമിക്കാൻ തങ്ങളുടെ വ്യോമപരിധി ഉപയോഗിച്ചതിന് ഇസ്രയേലിനെതിരെ ഐക്യരാഷ്ട്ര സഭയിൽ (യു.എൻ)​ പരാതി ഫയൽ ചെയ്ത് ഇറാക്ക്. സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസ്, യു.എൻ രക്ഷാ സമിതി എന്നിവർക്ക് പരാതിക്കത്ത് കൈമാറി. ശനിയാഴ്ചയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ നാല് സൈനികരും ഒരു സാധാരണക്കാരനും ഇറാനിൽ കൊല്ലപ്പെട്ടിരുന്നു.

അതേ സമയം, ഇസ്രയേൽ യുദ്ധവിമാനങ്ങൾ തങ്ങളുടെ അതിർത്തിയിൽ പ്രവേശിച്ചില്ലെന്നും ഇറാക്കിലെ യു.എസ് നിയന്ത്റിത വ്യോമമേഖലയിൽ നിന്നായിരുന്നു മിസൈലാക്രമണമെന്നും ഇറാൻ സൈന്യം വ്യക്തമാക്കി.


Source link

Related Articles

Back to top button