INDIA

ശരദ് പവാർ കുടുംബം തകർക്കുന്നു; വേദന പരസ്യമാക്കി അജിത്

ശരദ് പവാർ കുടുംബം തകർക്കുന്നു; വേദന പരസ്യമാക്കി അജിത് – Ajit Pawar’s allegation against Sharad Pawar ​| India News, Malayalam News | Manorama Online | Manorama News

ശരദ് പവാർ കുടുംബം തകർക്കുന്നു; വേദന പരസ്യമാക്കി അജിത്

മനോരമ ലേഖകൻ

Published: October 29 , 2024 03:04 AM IST

Updated: October 28, 2024 10:39 PM IST

1 minute Read

അജിത് പവാർ, ശരദ് പവാർ

മുംബൈ ∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബാരാമതി മണ്ഡലത്തിൽ നാമനിർദേശപത്രിക നൽകിയ ഉപമുഖ്യമന്ത്രി അജിത് പവാർ തങ്ങളുടെ കുടുംബത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നത് പിതൃ സഹോദരൻ ശരദ് പവാർ ആണെന്ന് ആരോപിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റായിരുന്നെന്ന് സമ്മതിച്ച അദ്ദേഹം, കുടുംബത്തിൽ നിന്നുള്ള യുഗേന്ദ്ര പവാറിനെ എതിർ സ്ഥാനാർഥിയാക്കിയതിനെയാണ് വിമർശിച്ചത്. അമ്മയുടെ അപേക്ഷ പോലും ശരദ് പവാർ കേട്ടില്ലെന്നും വികാരാധീനനായി കുറ്റപ്പെടുത്തി. തലമുറകളായി ഒന്നിച്ചു നിൽക്കുന്ന കുടുംബത്തെ തകർക്കാൻ ഒരു നിമിഷം മതിയെന്നും ഓർമിപ്പിച്ചു. 

മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെ പിൻവലിച്ച എൻസിപി (ശരദ് പവാർ) അദ്ദേഹത്തിന്റെ മകൻ സലിൽ ദേശ്മുഖിനെ സ്ഥാനാർഥിയാക്കി. നാഗ്പുർ ജില്ലയിലെ കടോൾ മണ്ഡലത്തിലാണ് സലിലിന്റെ കന്നിയങ്കം. 
മുംബൈ നഗരത്തിലെ 36 സീറ്റുകളിൽ കോൺഗ്രസിന് 10 എണ്ണം മാത്രം ലഭിച്ചതിൽ പാർട്ടിയിൽ അമർഷം പുകയുന്നു. 16 സീറ്റുകൾക്കു വേണ്ടി പാർട്ടി അവകാശവാദം ഉന്നയിച്ചിരുന്നു. 20 സീറ്റുകളിലേറെ ഉദ്ധവ് വിഭാഗം പിടിച്ചു വാങ്ങിയതാണു തിരിച്ചടിയായത്. 

തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് തീരുമാനിച്ച ആം ആദ്മി പാർട്ടി ഇന്ത്യ മുന്നണിക്കായി പ്രചാരണം നടത്തും. ഹരിയാനയിൽ മത്സരിച്ചത് മുന്നണിക്കു തിരിച്ചടിയായെന്ന വിലയിരുത്തലാണ് പിൻമാറ്റത്തിനു കാരണം. 
നാമനിർദേശ പത്രികാ സമർപ്പണം ഇന്നു തീരാനിരിക്കെ, ഇന്ത്യ, എൻഡിഎ മുന്നണികൾ സീറ്റ് വിഭജനം പൂർത്തിയാക്കാൻ തിരക്കിട്ട ചർച്ച തുടരുന്നു. ബിജെപി 29 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചതോടെ എൻഡിഎ സ്ഥാനാർഥികളുടെ എണ്ണം 264 ആയി. ഇന്ത്യ മുന്നണി ഇതുവരെ 266 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. 

English Summary:
Ajit Pawar’s allegation against Sharad Pawar

mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-ajitpawar 6anghk02mm1j22f2n7qqlnnbk8-list mo-news-common-mumbainews mo-politics-leaders-sharad-pawar 5st67s9t80vhu3aue7uu43qvao


Source link

Related Articles

Back to top button