ഇരുട്ടിന്റെ മറവിൽ ചുരിദാർ ധരിച്ച് നിൽക്കുന്ന പെൺകുട്ടി, യക്ഷിയെന്ന് നാട്ടുകാർ; ആ സ്ത്രീയുടെ ലക്ഷ്യം മറ്റൊന്നായിരുന്നു
വിതുര: യക്ഷി ഇറങ്ങിയ കഥകേട്ട് പേരയത്തുപാറ, ചാരുപാറ നിവാസികൾ ഭയന്നിരിക്കുകയാണ്. തൊളിക്കോട്, വിതുര പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രി യക്ഷിയെ കണ്ടുവെന്ന വാർത്ത പ്രചരിച്ചത്.
ഇരുട്ടിന്റെ മറവിൽ ചുരിദാർ ധരിച്ച് നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രവും വാട്സ് ആപ്പിൽ പ്രചരിച്ചിരുന്നു. ഇതോടെ പൊൻമുടി തിരുവനന്തപുരം സംസ്ഥാന പാതയിലെ വിതുര ചേന്നൻപാറ സ്വരാജ് ഗേറ്റിന് സമീപത്തിലൂടെ കടന്നുപോകുന്നവർ ഭീതിയിലായി. പൊലിസ് പരിശോധന നടത്തിയെങ്കിലും യക്ഷിയെ കണ്ടെത്താനായില്ല.
ഒടുവിൽ കഞ്ചാവ് ലോബികളും വ്യാജചാരായം വിൽക്കുന്ന സംഘങ്ങളുമാണ് പിന്നിലെന്ന് കണ്ടെത്തി. പാലോട്, നന്ദിയോട്, ചാരുപാറ ചായം റൂട്ടിലൂടെ ദിനംപ്രതി ധാരാളം പേരാണ് കടന്നു പോകുന്നത്. പ്രദേശത്ത് മാലിന്യനിക്ഷേപം രൂക്ഷമായതിനാൽ തെരുവ്നായക്കളുടെയും പന്നിയുടെയും ശല്യവുമുണ്ട്. ഇവിടെ തമ്പടിച്ചിരിക്കുന്ന കഞ്ചാവ് ലോബികൾക്കെതിരെ പൊലിസ് നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കഞ്ചാവ് ലോബിയുടെ വിലസൽ
ചാരുപാറയിലെ യക്ഷിക്കഥയ്ക്കു പിന്നിൽ കഞ്ചാവ് ലോബികളാണെന്ന് വ്യക്തമായി. സന്ധ്യമയങ്ങിയാലിവിടം കഞ്ചാവ് ലോബികളുടെ വിലസലാണ്. ബൈക്കുകളിലും കാറുകളിലുമായെത്തി അനവധി പേർ കഞ്ചാവ് കൈമാറ്റം നടത്താറുണ്ട്. എം.ഡി.എം.എ ഉൾപ്പടെ ഇവിടെ നിന്നും പൊലീസും എക്സൈസും പിടികൂടിയിട്ടുണ്ട്. പ്രദേശം കഞ്ചാവ് ലോബികളുടെ പിടിയിലാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരും റസിഡന്റ്സ് അസോസിയേഷനും അടുത്തിടെ പരാതിനൽകിയിരുന്നു. എന്നാൽ നടപടികളൊന്നും സ്വീകരിച്ചില്ല. വില്പന ഇപ്പോഴും കൊഴുക്കുയാണ്. ഇതിന് പുറമേയാണ് യക്ഷികഥ മെനഞ്ഞുളള ഭീതിപരത്തൽ.
Source link