CINEMA

എന്നെ നുള്ളി നോക്കിയാലോ, കത്തിച്ചു നോക്കിയാലോ പ്ലാസ്റ്റിക് ഉണ്ടാകില്ല: നയൻതാര


സൗന്ദര്യം വർധിപ്പിക്കാൻ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുണ്ടെന്ന ആരോപണങ്ങൾക്കു മറുപടിയുമായി നടി നയന്‍താര. മുഖത്ത് യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയ താരം തന്നെ നുള്ളി നോക്കിയാലോ, കത്തിച്ചു നോക്കിയാലോ അതിൽ പ്ലാസ്റ്റിക് ഉണ്ടാവില്ലെന്ന് ഉറപ്പു പറയാമെന്നും സരസമായി പ്രതികരിച്ചു. പ്ലാസ്റ്റിക് സർജറിയല്ല ഡയറ്റും പുരികത്തിന്റെ ആകൃതിയിൽ വരുത്തുന്ന മാറ്റങ്ങളുമാണ് മുഖത്ത് പ്രതിഫലിക്കുന്നതെന്ന് നയൻതാര ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. 
നയൻതാരയുടെ വാക്കുകൾ‌: “എന്റെ പുരികങ്ങളിൽ മാറ്റം വരുത്താൻ എനിക്കിഷ്‌ടമാണ്. ഓരോ റെഡ് കാർപെറ്റ് പരിപാടിക്ക് മുൻപും അത് ചെയ്യാറുണ്ട്. അതിനു പൂർണത നൽകാൻ ഞാൻ ഒരുപാടു സമയം ചെലവഴിക്കും. ഈ കാലയളവിൽ എന്റെ പുരികത്തിന്റെ ആകൃതിയിൽ മാറ്റം വന്നിട്ടുണ്ട്. അതുകൊണ്ടായിരിക്കും എന്റെ മുഖം മാറിയെന്നും, മാറ്റങ്ങൾ വരുത്തിയെന്നും പലരും കരുതുന്നത്.” 

“ഞാൻ എന്റെ മുഖത്ത് ശസ്ത്രക്രിയ നടത്തി എന്ന് കരുതുന്നവരുണ്ട്. അത് വാസ്തവമല്ല. അത്തരം കാര്യങ്ങൾ തെറ്റാണ് എന്ന് ഞാൻ പറയുന്നില്ല. എന്നെ സംബന്ധിച്ചടുത്തോളം അത് ഡയറ്റ് മാത്രമാണ്. അക്കാരണം കൊണ്ട് എന്റെ ശരീരഭാരം മാറിമറിഞ്ഞിട്ടുണ്ട്. എന്റെ കവിളുകൾ തുടുക്കുകയും മെലിയുകയും ചെയ്യാറുണ്ട്. എന്നെ നുള്ളി നോക്കിയാലോ, കത്തിച്ചു നോക്കിയാലോ അതിൽ പ്ലാസ്റ്റിക് ഉണ്ടാവില്ല എന്നെനിക്കുറപ്പാണ്,” പുഞ്ചിരിയോടെ നയൻതാര വെളിപ്പെടുത്തി.


Source link

Related Articles

Back to top button