WORLD
ഇറാനിലെ വ്യോമാക്രമണം: വീഡിയോ പുറത്തുവിട്ട് ഇസ്രയേല്‍, വിമാനം പറത്തിയവരില്‍ വനിതാ പൈലറ്റുമാരും
ടെല്‍ അവീവ്: കഴിഞ്ഞ ദിവസം ഇറാനെ ആക്രമിച്ച ഇസ്രയേലിന്റെ യുദ്ധവിമാനങ്ങള്‍ പറത്തിയവരില്‍ വനിതാ പൈലറ്റുമാരും. ഇസ്രയേല്‍ പ്രതിരോധസേന (ഐ.ഡി.എഫ്) ആണ് ഇക്കാര്യം അറിയിച്ചത്. വനിതാ പൈലറ്റുമാര്‍ ആക്രമണത്തിനായി പുറപ്പെടുന്ന ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ഇസ്രയേൽ പുറത്തുവിട്ടു. ഇറാനില്‍ ആക്രമണം നടത്തിയ രണ്ട് യുദ്ധവിമാനങ്ങളാണ് വനിതകള്‍ നിയന്ത്രിച്ചത്. ഇസ്രയേലിലെ ജനങ്ങളെ സംരക്ഷിക്കാനായി തങ്ങള്‍ എന്തും ചെയ്യും എന്ന അടിക്കുറിപ്പോടെയാണ് ഐ.ഡി.എഫ്. വനിതാ പൈലറ്റുമാര്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. ആരുടേയും മുഖം വ്യക്തമാക്കാതെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.
Source link