CINEMA

ധ്യാൻ ശ്രീനിവാസനൊപ്പം ദിലീപിന്റെ കുടുംബചിത്രം; പ്രിൻസ് ആൻഡ് ഫാമിലി ഫസ്റ്റ്ലുക്ക് പോസ്റ്റർ

ധ്യാൻ ശ്രീനിവാസനൊപ്പം ദിലീപിന്റെ കുടുംബചിത്രം; പ്രിൻസ് ആൻഡ് ഫാമിലി ഫസ്റ്റ്ലുക്ക് പോസ്റ്റർ | Dileep Bithday | Prince and Family | First Look Poster

ധ്യാൻ ശ്രീനിവാസനൊപ്പം ദിലീപിന്റെ കുടുംബചിത്രം; പ്രിൻസ് ആൻഡ് ഫാമിലി ഫസ്റ്റ്ലുക്ക് പോസ്റ്റർ

മനോരമ ലേഖിക

Published: October 27 , 2024 11:27 AM IST

1 minute Read

ദിലീപിന്റെ പുതിയ ചിത്രം പ്രിൻസ് ആൻഡ് ഫാമിലിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. താരത്തിന്റെ ജന്മദിനത്തിലാണ് പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വിട്ടത്. ദിലീപിന്റെ 150–ാമത്തെ ചിത്രമാണിത്. 
മാജിക് ഫ്രെയിംസിന്റെ ബാനറിൽ നവാഗതനായ ബിന്റോ സ്റ്റീഫനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷാരിസ് മുഹമ്മദിന്റേതാണ് തിരക്കഥ. ധ്യാൻ ശ്രീനിവാസൻ, സിദ്ദീഖ്, ബിന്ദു പണിക്കർ എന്നിവരും ദിലീപിനൊപ്പം കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു കുടുംബചിത്രം ഫീൽ തരുന്നതാണ് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ. 

ദിലീപും ധ്യാനും ഒന്നിക്കുന്ന ചിത്രമായതിനാൽ സിനിമ ഒരു കോമഡി പാക്കേജ് ആകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍, നെയ്മര്‍, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭമാണിത്.

ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. ഛായാഗ്രഹണം രെണദിവ, എഡിറ്റിങ് സാഗര്‍ ദാസ്, സംഗീതം സനല്‍ ദേവ്.

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-movie-titles mo-entertainment-common-malayalammovienews mo-entertainment-movie-listin-stephen mo-entertainment-movie-dileep f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-dhyansreenivasan 1lau6g9vj66q3gs2drm4ki37l5


Source link

Related Articles

Back to top button