INDIALATEST NEWS

കേജ്‌രിവാളിനെ ഇല്ലാതാക്കാൻ ബിജെപി ഗൂഢാലോചന: ആം ആദ്മി പാർട്ടി

കേജ്‌രിവാളിനെ ഇല്ലാതാക്കാൻ ബിജെപി ഗൂഢാലോചന: ആം ആദ്മി പാർട്ടി – BJP conspiracy to eliminate Kejriwal by AAP | India News, Malayalam News | Manorama Online | Manorama News

കേജ്‌രിവാളിനെ ഇല്ലാതാക്കാൻ ബിജെപി ഗൂഢാലോചന: ആം ആദ്മി പാർട്ടി

മനോരമ ലേഖകൻ

Published: October 27 , 2024 03:28 AM IST

Updated: October 26, 2024 11:52 PM IST

1 minute Read

അരവിന്ദ് കേജ്‍രിവാൾ. (ചിത്രം: രാഹുൽ ആർ പട്ടം∙ മനോരമ)

ന്യൂഡൽഹി ∙ അരവിന്ദ് കേജ്‌രിവാളിനെ ഇല്ലാതാക്കാൻ ഗൂഢാലോചന നടക്കുന്നതായി ആം ആദ്മി പാർട്ടി ആരോപിച്ചു. കേജ്‌രിവാളിന് എന്തു സംഭവിച്ചാലും ഉത്തരവാദിത്തം ബിജെപിക്കായിരിക്കുമെന്നും എഎപി എംപി സഞ്ജയ് സിങ് പറഞ്ഞു.

‘കഴിഞ്ഞ ദിവസം ഡൽഹി വികാസ്പുരിയിൽ പദയാത്രയ്ക്കിടെ കേജ്‌രിവാളിനെ ബിജെപി പ്രവർത്തകർ ആക്രമിച്ചു. സംഭവത്തിൽ പൊലീസിന്റെ അനാസ്ഥ ഗൂഢാലോചനയിലേക്കാണു വിരൽ ചൂണ്ടുന്നത്’– സഞ്ജയ് സിങ് പറഞ്ഞു. 

ആക്രമണത്തിനെതിരെ പരാതി നൽകാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് പൊലീസ് നിഷ്പക്ഷമായി പെരുമാറുമെന്നു കരുതുന്നില്ലെന്നായിരുന്നു മറുപടി. ബിജെപിയുടെ യുവജനവിഭാഗം പ്രവർത്തകരാണ് കേജ്‌രിവാളിനെ ആക്രമിച്ചത്. പൊലീസ് അക്രമം ത‌ടയാനോ സംഭവസ്ഥലത്തു നിന്ന് ഇവരെ പിടികൂടാനോ ശ്രമിച്ചില്ലെന്നും സഞ്ജയ് സിങ് പറഞ്ഞു. 
കേജ്‌രിവാളിനെ അക്രമിച്ചവർ യുവമോർച്ചയുടെ ഡൽഹി വൈസ് പ്രസിഡന്റും ജനറൽ സെക്രട്ടറിയുമാണെന്നാണ് മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞത്. എന്നാൽ, എഎപി സർക്കാരിന്റെ ഭരണത്തിൽ നട്ടംതിരിയുന്ന പ്രദേശവാസികളാണു കേജ്‌രിവാളിനെ അക്രമിച്ചതെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. 

English Summary:
BJP conspiracy to eliminate Kejriwal by AAP

4368nefd3pcid9tpg8lj5e5fng mo-news-common-malayalamnews mo-news-common-newdelhinews mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-arvindkejriwal


Source link

Related Articles

Back to top button