ചികിത്സയ്ക്കായി ചാൾസ് രാജാവ് ബെംഗളൂരുവിൽ
ചികിത്സയ്ക്കായി ചാൾസ് രാജാവ് ബെംഗളൂരുവിൽ – King Charles III in Bengaluru for treatment | India News, Malayalam News | Manorama Online | Manorama News
ചികിത്സയ്ക്കായി ചാൾസ് രാജാവ് ബെംഗളൂരുവിൽ
മനോരമ ലേഖകൻ
Published: October 27 , 2024 03:28 AM IST
1 minute Read
ചാൾസ് രാജാവ് (Photo by HENRY NICHOLLS / POOL / AFP)
ബെംഗളൂരു∙ അർബുദ ചികിത്സയ്ക്കായി ബ്രിട്ടനിലെ ചാൾസ് രാജാവ് ബെംഗളൂരു വൈറ്റ്ഫീൽഡ് സൗഖ്യ ഹോളിസ്റ്റിക് ആൻഡ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സെന്ററിൽ എത്തി. രാജാവായതിനു ശേഷം ആദ്യമായാണ് ഇന്ത്യയിൽ എത്തുന്നത്. സ്വകാര്യസന്ദർശനമായതിനാൽ മറ്റു പരിപാടികൾ ഇല്ല. 30 വരെ ചികിത്സ തേടിയ ശേഷം മടങ്ങും. സ്കോട്‌ലൻഡ് യാർഡും സെൻട്രൽ ഇന്റലിജൻസും കർണാടക പൊലീസും ചേർന്നാണു സുരക്ഷ ഒരുക്കുന്നത്. സന്ദർശനത്തിനു മുന്നോടിയായി ഭാര്യ കാമില രാജ്ഞി ഒരാഴ്ച മുൻപു തന്നെ സൗഖ്യയിൽ എത്തിയിട്ടുണ്ട്.
സൗഖ്യ മെഡിക്കൽ ഡയറക്ടർ ഡോ. ഐസക് മത്തായി നൂറനാൽ 15 വർഷമായി ചാൾസിന്റെ ആരോഗ്യ കാര്യങ്ങളിൽ ഉപദേശം നൽകി വരുന്നു. ചാൾസ് രാജാവും ഭാര്യയും പതിവായി സൗഖ്യയിൽ ചികിത്സ തേടാറുമുണ്ട്. 2019 നവംബറിൽ 71-ാം ജന്മദിനം ആഘോഷിക്കാനാണ് ചാൾസ് ഇതിനു മുൻപ് ബെംഗളൂരുവിലെത്തിയത്.
English Summary:
King Charles III in Bengaluru for treatment
mo-news-world-leadersndpersonalities-queencamilla mo-news-national-states-karnataka-bengaluru 40oksopiu7f7i7uq42v99dodk2-list mo-news-world-leadersndpersonalities-king-charles-iii mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-health-cancer 6inqrijchp9jpmhmt5pid0fut2
Source link