KERALAM

നവീൻ ബാബുവിന്റെ മരണം; എഡിഎമ്മിനെതിരെ പരാതി നൽകിയ പ്രശാന്തന് സസ്‌പെൻഷൻ

കണ്ണൂർ: ​പ​രി​യാ​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ജീവനക്കാരൻ ടി.​വി.​ ​പ്ര​ശാ​ന്ത​ന് സസ്‌പെൻഷൻ. ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കടുത്ത അച്ചടക്ക നടപടി പിന്നീട് ഉണ്ടാവുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രശാന്തനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ചിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. അനധികൃതമായി സേവനത്തിൽ നിന്ന് വിട്ടുനിന്നു. എഡിഎമ്മിന്റെ മരണത്തിന് ശേഷം ജോലിക്കെത്തിയിരുന്നില്ല. അവധി തന്നെ അനധികൃതമാണ്.

സഹകരണ വകുപ്പ് സൊസൈറ്റിക്ക് കീഴിൽ ജോലി ചെയ്യുന്ന പ്രശാന്തൻ സർവീസ് ചട്ടങ്ങൾ അനുസരിക്കാൻ ബാദ്ധ്യസ്ഥനാണ്. പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി സ്ഥിരമാക്കുന്നവരുടെ പട്ടികയിൽ പ്രശാന്തനും ഉൾപ്പെടും. അതിനാൽ പെട്രോൾ പമ്പ് തുടങ്ങാൻ പ്രശാന്തനെ ചട്ടം അനുവദിക്കുന്നില്ല.

സ്വകാര്യ ബിസിനസ് സംരംഭങ്ങളിൽ ഏർപ്പെട്ട പ്രശാന്തന്റെ നടപടി ഗുരുതരമായ ചട്ടലംഘനവും പെരുമാറ്റച്ചട്ട ലംഘനവും അച്ചടക്ക ലംഘനവുമായി കാണുന്നു. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പ്രശാന്തനെതിരെ അടിയന്തര നടപടി സ്വീകരിക്കുന്നുവെന്നുമാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.

ടി.​വി.​ ​പ്ര​ശാ​ന്ത​ൻ​ ​പ​രി​യാ​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​ജോ​ലി​ ​മ​റ​ച്ചു​വ​ച്ചാ​ണ് ​പെ​ട്രോ​ൾ​ ​പ​മ്പി​ന് ​അ​നു​മ​തി​ ​നേ​ടി​യ​തെ​ന്ന് ​ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ​ ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ട് വ്യക്തമാക്കിയിരുന്നു.​ ​ മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​ഇ​ല​ക്ട്രീ​ഷ്യ​നാ​ണ് ​പ്ര​ശാ​ന്ത​ൻ.​ ​താ​ത്കാ​ലി​ക​ ​ജോ​ലി​യാ​ണെ​ങ്കി​ലും​ ​സ്ഥി​ര​മാ​ക്കു​ന്ന​വ​രു​ടെ​ ​പ​ട്ടി​ക​യി​ൽ​ ​പ്ര​ശാ​ന്ത​നു​മു​ണ്ട്.​ ​സ​ർ​വീ​സി​ലി​രി​ക്കെ​ ​ബി​സി​ന​സ് ​സ്ഥാ​പ​ന​ങ്ങ​ൾ​ ​തു​ട​ങ്ങ​രു​തെ​ന്ന​ ​ച​ട്ടം​ ​ബാ​ധ​ക​വു​മാ​ണ്.​ ​ഇ​ത് ​ലം​ഘി​ച്ചെ​ന്ന് ​ആ​രോ​ഗ്യ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ക​ണ്ടെ​ത്തിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ പ്രശാന്തനെ സസ്‌‌പെൻഡ് ചെയ്ത് ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. ​ ​

അ​നു​മ​തി​ ​തേ​ട​ണ​മെ​ന്ന​ത് ​അ​റി​യി​ല്ലെ​ന്ന​ ​പ്ര​ശാ​ന്ത​ന്റെ​ ​വാ​ദം​ ​അ​ന്വേ​ഷ​ണ​സം​ഘം​ ​ത​ള്ളിയിരുന്നു.​ ​പ്ര​ശാ​ന്ത​ൻ​ ​സ​ർ​വീ​സി​ൽ​ ​തു​ട​രി​ല്ലെ​ന്ന് ​ആ​രോ​ഗ്യ​ ​മ​ന്ത്രി​ ​വീ​ണാ​ ജോ​ർ​ജ് ​നേ​ര​ത്തേ​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ ​അ​ന്വേ​ഷ​ണം​ ​പ്ര​ഖ്യാ​പി​ച്ച​തും​ ​മ​ന്ത്രി​യാ​ണ്.​ ​പെ​ട്രോ​ൾ​ ​പ​മ്പ് ​തു​ട​ങ്ങാ​ൻ​ ​നാ​ല​ര​ക്കോ​ടി​ ​രൂ​പ​ ​വേ​ണ്ടി​വ​രും.​ ​ഇ​ല​ക്ട്രി​ഷ്യ​നാ​യ​ ​പ്ര​ശാ​ന്ത​ന് ​ഇ​ത്ര​യും​ ​പ​ണം​ ​എ​ങ്ങ​നെ​ ​കി​ട്ടി​യെ​ന്ന് ​പൊ​ലീ​സ് ​അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.​ ​ഇ​യാ​ൾ​ ​ബി​നാ​മി​യെ​ന്നാ​ണ് ​പ​ര​ക്കെ​യു​ള്ള​ ​ആ​ക്ഷേ​പം.


Source link

Related Articles

Back to top button