KERALAMLATEST NEWS

വെളിപ്പെടുത്താൻ പരിമിതിയുണ്ട് : ആന്റണി രാജു

തിരുവനന്തപുരം: കോഴ വാഗ്ദാനം സംബന്ധിച്ച് പുറത്ത് വന്ന വാർത്തയെപ്പറ്റി മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. ഇടതുമുന്നണി അംഗമെന്ന നിലയിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ പരിമിതിയുണ്ട്. പറയേണ്ട സാഹചര്യം വന്നാൽ എല്ലാം തുറന്നു പറയും. സെപ്തംബർ മൂന്നിന് മുഖ്യമന്ത്രിയെ സന്ദർശിച്ച എൻ.സി.പി നേതാക്കളോട് അദ്ദേഹം തന്നെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. എന്ത് കൊണ്ട് അവർ അന്ന് മാദ്ധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ചില്ല. എന്തിനാണ് ഇക്കാര്യം ഒളിച്ചുവെച്ച് വാർത്ത വരാൻ കാത്തിരുന്നത്. ആരോപണത്തിൽ കഴമ്പില്ലെങ്കിൽ പിന്നീട് നടന്ന മുന്നണി യോഗത്തിൽ അവർ എന്ത് കൊണ്ട് ഇക്കാര്യങ്ങൾ ഉന്നയിച്ചില്ല. അപ്പോൾ എന്തോ പേടിക്കാനുണ്ട്. താൻ ശ്രമിച്ചാൽ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കാമെന്ന തോമസിന്റെ വാദം ബാലിശമാണ്. 52 വർഷമായി നടത്തുന്ന പൊതുപ്രവർത്തനത്തിൽ പ്രലോഭനങ്ങൾക്ക് വഴങ്ങിയിട്ടില്ല. ഡൈയിംഗ് ഹാർഡ്‌നെസിലൂടെ രാഷ്ട്രീയത്തിൽ വന്നയാളല്ല ഞാൻ. അന്വേഷണം വേണമെന്ന് തോമസ് തന്നെ പറഞ്ഞിട്ടുണ്ട്. അന്വേഷണം നടന്നാൽ പൂർണ്ണമായും സഹകരിക്കും.


Source link

Related Articles

Back to top button