INDIA

രേണുകസ്വാമി കൊലക്കേസ്: ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് നടി പവിത്ര ഗൗഡ

രേണുകസ്വാമി കൊലക്കേസ്: ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് നടി പവിത്ര ഗൗഡ – Latest News

രേണുകസ്വാമി കൊലക്കേസ്: ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് നടി പവിത്ര ഗൗഡ

മനോരമ ലേഖകൻ

Published: October 26 , 2024 08:15 AM IST

1 minute Read

പവിത്ര ഗൗഡ. Photo: Instagram/pavithragowda777_official

ബെംഗളൂരു ∙ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് കന്നഡ നടി പവിത്ര ഗൗഡ ഹൈക്കോടതിയെ സമീപിച്ചു. കൂട്ടുപ്രതിയും നടനുമായ ദർശൻ തൊഗുദീപ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണിത്.
തുടർന്ന് ഹൈക്കോടതി പൊലീസിനു നോട്ടിസ് അയച്ചിരുന്നു. നവംബർ 7ന് കേസ് വീണ്ടും പരിഗണിക്കും. ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുകസ്വാമിയെ ജൂൺ 8ന് തലയ്ക്കടിച്ചു കൊലപ്പെടുത്തി കാമാക്ഷിപാളയിലെ മലിനജല കനാലിൽ തള്ളിയെന്ന കേസിലാണ് ഇരുവരും പിടിയിലായത്.

English Summary:
Kannada Actress Pavitra Gowda Seeks Bail in Renuk Swami Murder Case

3ctngman609a2sua3v3200gl5v mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-entertainment-common-kannadafilmindustry


Source link

Related Articles

Back to top button