കുടിയേറ്റ നിയന്ത്രണത്തിനൊരുങ്ങി കാനഡ; ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
ഒട്ടാവ: കുടിയേറ്റ നിയന്ത്രണത്തിനൊരുങ്ങി കാനഡ. ഇന്ത്യ -കാനഡ ബന്ധത്തില്‍ വിള്ളല്‍ വന്നതോടെയാണ് കടുത്ത നടപടിയുമായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. അടുത്ത രണ്ട് വര്‍ഷത്തില്‍ രാജ്യത്തെ കുടിയേറ്റം നിയന്ത്രിക്കുമെന്ന് ട്രൂഡോ അറിയിച്ചു. 2024-ല്‍ 4,85,000 ആയിരുന്ന പെര്‍മെനന്റ് റെസിഡെന്‍ഷ്യന്‍ഷിപ്പ് വരും വര്‍ഷങ്ങളിലായി കുറച്ചുകൊണ്ടുവരാനാണ് കാനഡയുടെ തീരുമാനം. 2025-ല്‍ 3,95,000 ആയും, 2026-ല്‍ 3,80,000 ആയും, 2027-ല്‍ 3,65,000 ആയും കുറച്ചേക്കും. ടെമ്പററി റെസിഡന്റ്‌സിന്റെ എണ്ണവും ഒറ്റയടിക്ക് 30,000ത്തോളമായി കുറയ്ക്കാനാണ് കാനഡയുടെ തീരുമാനം.ഇത് കാനഡയിലേക്ക് കുടിയേറാനൊരുങ്ങുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും.രാജ്യത്ത് ജനസംഖ്യ ക്രമാതീതമായി കൂടുന്നത് നിയന്ത്രിക്കാനാണ് ഈ തീരുമാനമെന്നാണ് ട്രൂഡോയുടെ വിശദീകരണം. മികച്ച വിദ്യാഭ്യാസവും ജീവിതസാഹചര്യവും ആഗ്രഹിച്ചുവരുന്ന വിദേശവിദ്യാര്‍ത്ഥികളുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കും. മുന്‍വര്‍ഷത്തേക്കാളും 35% കുറവ് സ്റ്റുഡന്റ് പെര്‍മിറ്റുകള്‍ നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം.
Source link