CINEMA

നിനക്കൊപ്പമുള്ള ഓരോ നിമിഷങ്ങളും പ്രിയമേറിയത്: വിവാഹവാർഷികത്തിൽ ടൊവിനോ

നിനക്കൊപ്പമുള്ള ഓരോ നിമിഷങ്ങളും പ്രിയമേറിയത്: വിവാഹവാർഷികത്തിൽ ടൊവിനോ | Tovino Thomas Wife

നിനക്കൊപ്പമുള്ള ഓരോ നിമിഷങ്ങളും പ്രിയമേറിയത്: വിവാഹവാർഷികത്തിൽ ടൊവിനോ

മനോരമ ലേഖകൻ

Published: October 25 , 2024 03:52 PM IST

1 minute Read

ടൊവിനോ തോമസും കുടുംബവും

ഭാര്യയ്ക്കായി സ്നേഹത്തിൽ ചാലിച്ച വിവാഹ വാർഷിക ആശംസയുമായി നടൻ ടോവിനോ തോമസ്. പത്താം വിവാഹവാർഷിക വേളയിൽ ഭാര്യയ്ക്ക് ആശംസ അർപ്പിക്കുന്നതിനൊപ്പം വിവാഹം മുതൽ രണ്ടു കുഞ്ഞുങ്ങളുടെ മാതാപിതാക്കളാകുന്നത് വരെയുള്ള മനോഹരമായ ചിത്രങ്ങളും ടൊവിനോ പങ്കുവച്ചിട്ടുണ്ട്.  
‘‘മനോഹരമായ സ്നേഹത്തിന്റെയും ഒത്തുചേരലിന്റെയും ഒരു ദശാബ്ദം പൂർത്തിയാകുന്നു. നിന്നോടൊപ്പമുള്ള ഓരോ നിമിഷവും സാഹസികതയുടെ പ്രിയമേറുന്ന നിമിഷങ്ങളാണ്. ഇനിയും വരാനിരിക്കുന്ന അവിശ്വസനീയമായ യാത്രകൾക്കായി കാത്തിരിക്കുകയാണ്. മനോഹരമായ ഓർമകൾ സൃഷ്ടിക്കാനും ഒരുമിച്ച് ചിരിക്കാനും സ്‌നേഹം നിലനിർത്താനും നമുക്കാകട്ടെ. മനോഹരമായ ഒരുപാട് വിവാഹവാർഷികങ്ങൾ ഉണ്ടാകട്ടെ എന്ന ആശംസിക്കുന്നു.’’–ടൊവിനോ കുറിച്ചു. 

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ടൊവിനോ തോമസും ലിഡിയയും വിവാഹിതരാകുന്നത്. 2014-ലായിരുന്നു ഇവരുെട വിവാഹം. ദമ്പതികൾക്ക് ഇസ, തഹാൻ എന്നീ രണ്ടു മക്കളാണ് ഉള്ളത്. 

English Summary:
Tovino Thomas Celebrates 10 Years of Love with Heartfelt Anniversary Post & Adorable Photos

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-tovinothomas 2ml9umkn2ji06ikcgf4emvjss3 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link

Related Articles

Back to top button