INDIALATEST NEWS

പ്രായം തെളിയിക്കാനുള്ള രേഖയല്ല ആധാർ: സുപ്രീം കോടതി

പ്രായം തെളിയിക്കാനുള്ള രേഖയല്ല ആധാർ: സുപ്രീം കോടതി – Aadhaar cannot be used as proof of age: Supreme Court | India News, Malayalam News | Manorama Online | Manorama News

പ്രായം തെളിയിക്കാനുള്ള രേഖയല്ല ആധാർ: സുപ്രീം കോടതി

മനോരമ ലേഖകൻ

Published: October 25 , 2024 03:13 AM IST

1 minute Read

സുപ്രീം കോടതി (ഫയൽ ചിത്രം: രാഹുൽ ആർ പട്ടം/മനോരമ)

ന്യൂഡൽഹി ∙ പ്രായം തെളിയിക്കാനുള്ള രേഖയായി ആധാർ കാർഡ് ഉപയോഗിക്കാനാവില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. റോഡപകടത്തിൽ മരിച്ച വ്യക്തിയുടെ പ്രായം നിർണയിക്കാൻ ആധാർ തെളിവായി സ്വീകരിച്ച പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണു ജസ്റ്റിസ് സഞ്ജയ് കാരൾ, ഉജ്ജൽ ഭുയൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.

  ആധാർ അതോറിറ്റിയുടെ 2023 ലെ സർക്കുലറിൽ ആധാർ കാർഡ് തിരിച്ചറിയൽ രേഖയാണെന്നും പ്രായം തെളിയിക്കാനുള്ള രേഖയല്ലെന്നും വ്യക്തമാക്കിയിട്ടുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി.   വാഹനാപകട നഷ്ടപരിഹാരക്കേസിൽ, മരിച്ച വ്യക്തിയുടെ പ്രായം നിർണയിക്കുന്നതിൽ  ഹൈക്കോടതിക്കു തെറ്റുപറ്റിയെന്നു ചൂണ്ടിക്കാട്ടിയാണു ബന്ധുക്കൾ സുപ്രീം കോടതിയെ സമീപിച്ചത്. ഈ കേസിൽ, സ്കൂൾ സർട്ടിഫിക്കറ്റിലെ ജനനത്തീയതിയാണ് ആധികാരികമായി എടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

English Summary:
Aadhaar cannot be used as proof of age: Supreme Court

mo-business-aadhar mo-news-common-malayalamnews mo-judiciary-punjab-haryana-high-court 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt 7lkvsm6087bu6ahfev0nmvpa5m


Source link

Related Articles

Back to top button