സ്പെഷ്യൽ ഓർഡർ നൽകിയത് അർഹർക്ക് : മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിന് സുതാര്യ നടപടിക്രമങ്ങളിലൂടെ അർഹരായവർക്കാണ് സ്പെഷ്യൽ ഓർഡർ നൽകിയതെന്ന് മന്ത്രി വി.ശിവൻകുട്ടി.
മൂന്ന് മുഖ്യഘട്ട അലോട്മെന്റുകളും സപ്ലിമെന്ററി അലോട്ട്മെന്റുകളും പൂർത്തിയായതിന് ശേഷമാണ് സ്പെഷ്യൽ ഓർഡർ നൽകിത്തുടങ്ങിയത്.
അവശത അനുഭവിക്കുന്ന രക്ഷിതാക്കളുള്ള വിദ്യാർത്ഥികൾ , ആരോഗ്യപ്രശ്നങ്ങളുള്ള വിദ്യാർത്ഥികൾ, സാങ്കേതികപ്രശ്നത്താൽ അപേക്ഷയിൽ തെറ്റ് വന്നവർ / അപേക്ഷിക്കാൻ കഴിയാത്തവർ തുടങ്ങിയവർക്കാണ് പരിഗണന നൽകിയിട്ടുള്ളത്. ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലും സ്പെഷ്യൽ ഓർഡർ വഴി കുട്ടികളെ പരിഗണിച്ചിട്ടുണ്ട്.
വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെ നഷ്ടമാകുന്നത് സാധാരണക്കാരുടെ മക്കളുടെ അവസരമാണെന്ന് മന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ പരിഷ്കരണത്തിന് കോൺക്ലേവുകൾ
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്കരണത്തിന് കൊച്ചിയിലും തിരുവനന്തപുരത്തും കോൺക്ലേവുകൾ നടത്തുമെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. ഡിസംബർ 19,20 തീയതികളിൽ കുസാറ്റിൽ നടത്തുന്ന കോൺക്ലേവിൽ ഉന്നതവിദ്യാഭ്യാസ പരിഷ്കരണം സംബന്ധിച്ച നിർദ്ദേശങ്ങൾ സമാഹരിക്കും. അതിനു മുന്നോടിയായി ഡിസംബർ 7,8,9 തീയതികളിൽ തിരുവനന്തപുരത്ത് ഉദ്യമ എന്ന പേരിൽ കോൺക്ലേവ് സംഘടിപ്പിക്കും. വിദ്യാർത്ഥികളുടെ ഉത്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കും. വിദ്യാർത്ഥികൾക്ക് വിദഗ്ദ്ധരുമായി സംവദിക്കാനുമാവും.
Source link