KERALAM
പ്രിയങ്ക 28, 29 തിയതികളിൽ വീണ്ടും വയനാട്ടിൽ
കൽപ്പറ്റ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 28, 29 തിയതികളിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്കാഗാന്ധി വീണ്ടും വയനാട്ടിലെത്തും. 28ന് എത്തുന്ന പ്രിയങ്ക ഉച്ചയ്ക്ക് 12ന് സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിൽ മീനങ്ങാടിയിലും മൂന്നിന് മാനന്തവാടി നിയോജകമണ്ഡലത്തിൽ പനമരത്തും വൈകിട്ട് അഞ്ചിന് കൽപ്പറ്റ നിയോജകമണ്ഡലത്തിലെ പൊഴുതനയിലും കോർണർ യോഗങ്ങളിൽ പ്രസംഗിക്കും. 29ന് രാവിലെ പത്തിന് തിരുവമ്പാടി നിയോജകമണ്ഡലത്തിലെ ഈങ്ങാപ്പുഴയിലും ഉച്ചയ്ക്ക് രണ്ടിന് ഏറനാട് നിയോജകമണ്ഡലത്തിലെ തെരട്ടമ്മലും 3.30ന് വണ്ടൂർ നിയോജകമണ്ഡലത്തിൽ മമ്പാടും വൈകിട്ട് 5ന് നിലമ്പൂർ നിയോജകമണ്ഡലത്തിലെ ചുങ്കത്തറയിലും പ്രിയങ്ക യോഗങ്ങളിൽ പങ്കെടുക്കും.
Source link