സി.ബി.എസ്.ഇ 10,12 പ്രാക്റ്റിക്കൽ പരീക്ഷ ജനുവരി ഒന്നു മുതൽ
ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഒഫ് സെക്കൻഡറി എജ്യുക്കേഷൻ അഫിലിയേറ്റഡ് സ്കൂളുകളിലെ 10, 12-ാം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷകൾ 2025 ജനുവരി ഒന്നിന് ആരംഭിക്കും. ഇന്റേണൽ അസസ്മെന്റും പ്രോജക്ട് വർക്ക് അസസ്മെന്റും ഇതോടൊപ്പം നടക്കും. ഫെബ്രുവരി 15-ന് 10, 12 ക്ലാസുകളിലെ തിയറി പരീക്ഷ ആരംഭിക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചു.
പി.ജി നഴ്സിംഗ് അലോട്ട്മെന്റ്
കേരളത്തിലെ സർക്കാർ നഴ്സിംഗ് കോളേജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റുകൾ പങ്കിടുന്ന സ്വകാര്യ സ്വാശ്രയ നഴ്സിംഗ് കോളേജുകളിലെയും 2024-25 നഴ്സിംഗ് കോഴ്സ് പ്രവേശനത്തിനുള്ള അന്തിമ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: www.cee.kerala.gov.in.
എൽ.എൽ.എം ഓപ്ഷൻ നൽകാം
തിരുവനന്തപുരം: എൽ.എൽ.എം പ്രവേശനത്തിനുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റിലേക്ക് www.cee.kerala.gov.in വെബ്സൈറ്റിൽ 29ന് വൈകിട്ട് 3 വരെ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ഫോൺ: 0471 2525300.
ആയൂർവേദ, ഹോമിയോ:
മൂന്നാം അലോട്ട്മെന്റ്
തിരുവനന്തപുരം: ആയൂർവേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, കോ ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്, ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്, ബി.ടെക് ബയോടെക്നോളജി ( അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടേത്) കോഴ്സുകളിലേയ്ക്കുള്ള മൂന്നാംഘട്ട താത്ക്കാലിക അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. പരാതികൾ ceekinfo.cee@kerala.gov.in ഇമെയിലിൽ 25ന് ഉച്ചക്ക് 2നകം അറിയിക്കാം.
പ്രവാസിക്ഷേമബോർഡിൽ പി.ആർ.ഒ
തിരുവനന്തപുരം: കേരള പ്രവാസികേരളീയക്ഷേമബോർഡിൽ (തിരുവനന്തപുരംനോർക്ക സെന്റർ) പബ്ളിക് റിലേഷൻസ് ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിൽ ഒരുവർഷത്തേക്കാണ് നിയമനം. പബ്ളിക് റിലേഷൻസ്/ മാസ് കമ്മ്യൂണിക്കേഷൻസ്/ജേർണലിസം ഇവയിലൊന്നിൽ ബിരുദാനന്തര ബിരുദം / ബിരുദം /പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും മാദ്ധ്യമപ്രവർത്തനത്തിലും പബ്ളിക് റിലേഷൻസിലും 3 വർഷത്തെ പ്രവൃത്തി പരിചയവും ഉളളവർക്ക് അപേക്ഷിക്കാം. പ്രായ പരിധി 45 വയസ്. പ്രതിമാസം 35,000 ശമ്പളം ലഭിക്കും.
നവംബർ 8 നകം ceo@pravasikerala.org എന്ന ഇ-മെയിലിൽ അപക്ഷ നൽകണം . www.pravasikerala.org .
ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരം: കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിൽ ഹെൽപ്പർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമനത്തിന് സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി നവംബർ 12. വിശദവിവരങ്ങൾക്ക്: www.keralabiodiversity.org .
Source link