KERALAM

നേട്ടം ഇവർക്ക്, സ്വർണം വാങ്ങുന്നത് വ്യാമോഹം മാത്രം; മലയാളികൾ ഇനിയും കാത്തിരിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 58,240 രൂപയാണ്. ഈ മാസത്തെ ഉയർന്ന നിരക്കാണിത്. ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന്റെ വില 7,241 രൂപയും ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന്റെ വില 7,899 രൂപയുമാണ്.

കഴിഞ്ഞ ദിവസവും സ്വർണവിലയിൽ വർദ്ധനവ് സംഭവിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ കഴിഞ്ഞ ദിവസത്തെ വില 57,920 രൂപയായിരുന്നു. ഈ മാസത്തെ ഏ​റ്റവും കുറവ് സ്വർണവില രേഖപ്പെടുത്തിയത് ഒക്ടോബർ പത്തിനായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 56,200 രൂപയായിരുന്നു. അതേസമയം, ഒരു ഗ്രാം വെളളിയുടെ വില 105.10 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 1,05,100 രൂപയുമാണ്.

ആ​ഗോ​ള​ ​മേ​ഖ​ല​യി​ൽ​ ​സാ​മ്പ​ത്തി​ക​ ​അ​നി​ശ്ചി​ത​ത്വം​ ​രൂ​ക്ഷ​മാ​യ​തോ​ടെ​ ​വ​ൻ​കി​ട​ ​ഫ​ണ്ടു​ക​ൾ​ ​ഓ​ഹ​രി,​ ​നാ​ണ​യ​ ​വി​പ​ണി​ക​ളി​ൽ​ ​നി​ന്നും​ ​പ​ണം​ ​പി​ൻ​വ​ലി​ച്ച് ​സ്വ​ർ​ണ​ത്തി​ലേ​ക്ക് ​പ​ണ​മൊ​ഴു​ക്കു​ക​യാ​ണ്.​ ​അ​മേ​രി​ക്ക​ൻ​ ​ഡോ​ള​റി​ന് ​പ​ക​രം​ ​വി​ദേ​ശ​ ​നാ​ണ​യ​ ​ശേ​ഖ​ര​ത്തി​ലേ​ക്ക് ​കേ​ന്ദ്ര​ ​ബാ​ങ്കു​ക​ൾ​ ​സ്വ​ർ​ണം​ ​വാ​ങ്ങു​ന്ന​തും​ ​വി​ല​ ​ഉ​യ​ർ​ത്തു​ന്നു.പ​ശ്ചി​മേ​ഷ്യ​യി​ലെ​ ​രാ​ഷ്ട്രീ​യ​ ​സം​ഘ​ർ​ഷ​ങ്ങ​ളും​ ​അ​മേ​രി​ക്ക​യി​ൽ​ ​പ​ലി​ശ​ ​കു​റ​യാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ക​ളും​ ​സ്വ​ർ​ണ​ത്തി​ന് ​അ​നു​കൂ​ല​മാ​ണ്.

ഇന്ത്യ,​ പോളണ്ട്,​ ചൈന,​ ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ കഴിഞ്ഞ മാസങ്ങളിൽ വലിയ തോതിലാണ് വിപണിയിൽ നിന്ന് സ്വർണം വാങ്ങിക്കൂട്ടിയത്. വില ഇന്നും കൂടും രാജ്യാന്തര വിപണിയിൽ ഇന്നലെ സ്വർണ വില ഔൺസിന് 2,700 ഡോളറിലേക്ക് അടുത്തു. ഇതോടെ കേരളത്തിൽ ഇന്ന് സ്വർണ വില പവന് 480 രൂപയിലധികം കൂടിയേക്കും.

അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം ദുർബലമാകുന്നതും ആഭ്യന്തര വില ഉയരാൻ ഇടയാക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ നടപ്പുവർഷം പവൻ വില 60,000 രൂപ കടക്കാൻ ഇടയുണ്ടെന്ന് ജുവലറി ഉടമകൾ പറയുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് പണമൊഴുക്ക് മുൻപൊരിക്കലുമില്ലാത്ത വിധം കൂടുകയാണ്


Source link

Related Articles

Back to top button