KERALAM

സ്വർണവിലയിലെ ആ വമ്പൻ മാറ്റം ഡിസംബറോടെ ഉണ്ടായേക്കും; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

കൊ​ച്ചി​:​ ​​ ​റെ​ക്കാ​ഡ് ​ജൈ​ത്ര​യാ​ത്ര​ ​തു​ട​ർരുന്നതിനിടയിൽ ഇന്ന് നേരിയ വിലക്കുറവ്. പവന് 440 രൂപ കുറഞ്ഞു. 58280രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ 1500ലധികം രൂപയാണ് സ്വർണത്തിന് കൂടിയത്. ഔ​ൺ​സി​ന് 2713 ഡോളറാണ് അന്താരാഷ്‌ട്ര സ്വർണവില.

​ ​ഇ​ന്ന​ലെ​ ​സം​സ്ഥാ​ന​ത്ത് ​പ​വ​ൻ​ ​വി​ല​ 320​ ​ഉ​യ​ർ​ന്ന് 58,720​ ​രൂ​പ​യി​ലെ​ത്തി​ ​റെ​ക്കാ​ഡി​ട്ടിരുന്നു.​ ​ഗ്രാ​മി​ന്റെ​ ​വി​ല​ 40​ ​രൂ​പ​ ​വ​ർ​ദ്ധി​ച്ച് 7,340​ ​രൂ​പ​യാ​യിരുന്നു.​ ​രാ​ജ്യാ​ന്ത​ര​ ​വി​പ​ണി​യി​ൽ​ ​സ്വ​ർ​ണ​ ​വി​ല​ ​ഇ​ന്ന​ലെ​ ​ഔ​ൺ​സി​ന് 2,752​ ​ഡോ​ള​ർ​ ​ക​വി​ഞ്ഞു.​ ​പ​ശ്ചി​മേ​ഷ്യ​യി​ലെ​യും​ ​ഉ​ക്രെ​യി​നി​ലെ​യും​ ​രാ​ഷ്‌​ട്രീ​യ​ ​സം​ഘ​ർ​ഷ​ങ്ങ​ളും​ ​യു.​എ​സ് ​പ്ര​സി​ഡ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ല​ത്തി​ലെ​ ​അ​നി​ശ്ചി​ത​ത്വ​വു​മാ​ണ് ​പ്ര​ധാ​ന​മാ​യും​ ​വി​ല​ ​ഉ​യ​ർ​ത്തു​ന്ന​ത്.​ ​ഒ​ക്ടോ​ബ​ർ​ 16​ന് ​ശേ​ഷം​ ​ഇന്ന് ആദ്യമായിട്ടാണ് വില കുറവ് രേഖപ്പെടുത്തിയത്.


ഇ​ന്ത്യ​യി​ലെ​ ​റി​സ​ർ​വ് ​ബാ​ങ്കി​നൊ​പ്പം​ ​ലോ​ക​ത്തി​ലെ​ ​പ​ല​ ​കേ​ന്ദ്ര​ ​ബാ​ങ്കു​ക​ളും​ ​മു​ൻ​പൊ​രി​ക്ക​ലു​മി​ല്ലാ​ത്ത​ ​ത​ര​ത്തി​ൽ​ ​സ്വ​ർ​ണം​ ​വാ​ങ്ങി​ ​കൂ​ട്ടു​ക​യാ​ണെ​ന്ന് ​വി​ദ​ഗ്ദ്ധ​ർ​ ​പ​റ​യു​ന്നു.​ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ​ ​രാ​ജ്യാ​ന്ത​ര​ ​വി​പ​ണി​യി​ൽ​ ​സ്വ​ർ​ണ​ ​വി​ല​ ​ഔ​ൺ​സി​ന് ​മൂ​വാ​യി​രം​ ​ഡോ​ള​റി​ലെ​ത്താ​ൻ​ ​ഇ​ട​യു​ണ്ടെ​ന്ന് ​ആ​ൾ​ ​കേ​ര​ള​ ​ഗോ​ൾ​ഡ് ​ആ​ൻ​ഡ് ​സി​ൽ​വ​ർ​ ​മ​ർ​ച്ച​ന്റ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​ട്ര​ഷ​റ​ർ​ ​എ​സ്.​ ​അ​ബ്‌​ദു​ൽ​ ​നാ​സ​ർ​ ​പ​റ​യു​ന്നു.

തിയതി പവൻ വില

ജനുവരി , 23, 2024 – 46,240 രൂപ

ഫെബ്രുവരി – 46,000 രൂപ

മാർച്ച് – 46,320 രൂപ

ഏപ്രിൽ – 52,920 രൂപ

മേയ് – 53,840 രൂപ

ജൂൺ – 53,000 രൂപ

ജൂലായ് – 53,960 രൂപ

ആഗസ്‌റ്റ് – 53,440 രൂപ

സെപ്‌തംബർ -56,480 രൂപ

ഒക്ടോബർ – 58,720 രൂപ

പവൻ വില 60,000 രൂപയിലേക്ക്

പ്രതിസന്ധി കാലയളവിലെ ഏറ്റവും സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ കണക്കിലെടുക്കുന്നത്. രാഷ്ട്രീയ സംഘർഷങ്ങളും സാമ്പത്തിക മാന്ദ്യവും രൂക്ഷമാകുമെന്നതിനാൽ വില വരും ദിവസങ്ങളിൽ ഉയർന്നേക്കും. ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാൽ ഒരു മാസത്തിനുള്ളിൽ പവൻ വില 60,000 രൂപ കടന്നേക്കും. ഡിസംബറിൽ രാജ്യാന്തര വില 3,000 ഡോളറാകുമെന്നാണ് പ്രവചനം

സുരക്ഷിതത്വം തേടി സ്വർണം വാങ്ങുന്നു

1. പശ്ചിമേഷ്യയിലെയും ഉക്രെയിനിലെയും സംഭവ വികാസങ്ങൾ ആശങ്ക ഉയർത്തുന്നു.

2. അമേരിക്കയിൽ ട്രംപ് വീണ്ടും അധികാരത്തിലെത്തിയാൽ നയ സമീപനത്തിൽ മാറ്റമുണ്ടാകും.

3. ലോകമെമ്പാടും ഓഹരി വിപണികളും ക്രിപ്‌റ്റോ കറൻസിയും തിരിച്ചടി നേരിടുന്നു.

4. കേന്ദ്ര ബാങ്കുകൾ വിദേശ ശേഖരത്തിൽ ഡോളറിന് പകരം സ്വർണ നിക്ഷേപം കൂട്ടുന്നു.

5. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കാൽ ശതമാനം കൂടി കുറച്ചേക്കും.


Source link

Related Articles

Back to top button